പലിശരഹിതമായ ബാങ്കിംഗ് ആഗ്രഹിക്കുന്നവർക്ക് ഓപ്പൺ ചെയ്യാൻ പറ്റിയ സേവിങ്സ് അക്കൗണ്ടാണ് ഫെഡറൽ ബാങ്കിന്റെ നൂർ പേഴ്സണൽ അക്കൗണ്ട് .
തികച്ചും Interest ഫ്രീയായ ഈ അക്കൗണ്ട് വഴി നമുക്ക് ഇങ്ങോട്ട് പലിശ ഒന്നും തന്നെ ലഭിക്കില്ല. അതുകൊണ്ടുതന്നെ നൂർ അക്കൗണ്ട് ഉടമകൾക്ക് പലതരത്തിലുള്ള ആനുകൂല്യങ്ങൾ ബാങ്ക് നൽകുന്നുണ്ട്.
നൂർ അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ആധാർ കാർഡും പാൻ കാർഡും രണ്ട് ഫോട്ടോഗ്രാഫറുമായി ഫെഡറൽ ബാങ്കിൻറെ ഏത് ബ്രാഞ്ചിൽ ചെന്നും അക്കൗണ്ട് തുറക്കാവുന്നതാണ്. അഡ്രസ്സ് പ്രൂഫ് ആയി ആധാർ കാർഡുംഐഡന്റിറ്റി പ്രൂഫ് ആയി പാൻ കാർഡും മതി.
വിസ ക്ലാസിക് ഡെബിറ്റ് കാർഡാണ് അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുക.
മൊബൈൽ ബാങ്കിംഗ്, ഇമെയിൽ Alerts, മൊബൈൽ Alerts എന്നിവ അക്കൗണ്ട് ഉടമകൾക്ക് തീർത്തും സൗജന്യമാണ്. രണ്ട് ലക്ഷം രൂപയുടെ പേഴ്സണൽ ആക്സിഡന്റൽ ഡെത്ത് കവറും ലഭിക്കും.എല്ലാ മൂന്നുമാസത്തിലും ഒരു ചെക്ക് ബുക്ക് സൗജന്യമാണ്.
എല്ലാദിവസവും എടിഎം വഴി പരമാവധി 50,000 രൂപ വരെ പിൻവലിക്കാവുന്നതാണ്. പോയിൻറ് ഓഫ് സെയിൽ മെഷീൻ വഴി രണ്ട് ലക്ഷം രൂപയുടെ ഇടപാട് എല്ലാ ദിവസവും നടത്താം.
അക്കൗണ്ട് ഉടമകൾക്ക് നോമിനേഷൻ സൗകര്യവും ലഭ്യമാണ്.മാത്രമല്ല നാഷണൽ പെൻഷൻ സ്കീം ഓപ്ഷനും ഉണ്ട് . മ്യൂച്ചൽ ഫണ്ട് ഇൻവെസ്റ്റ്മെൻറ് ഓപ്ഷനും അക്കൗണ്ടിന്റെ ഭാഗമാണ്.
18 വയസ്സ് കഴിഞ്ഞ ആർക്കും ഈ അക്കൗണ്ട് തുറക്കാം. ജോയിൻറ് അക്കൗണ്ട് ആയിട്ടും നൂർ അക്കൗണ്ട് തുറക്കാവുന്നതാണ്.