BNPL അഥവാ Buy Now Pay Later സൗകര്യവും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട ഒന്നാണ് യഥാസമയത്തുള്ള ബിൽ തിരിച്ചടവ് . ക്രെഡിറ്റ് കാർഡിന്റെയും മറ്റും ബിൽ തിരിച്ചടവ് അവസാന ദിവസത്തേക്ക് മാറ്റിവെക്കുന്നവരാണ് നമ്മളിൽ പലരും.ഇത്തരത്തിൽ അവസാന ദിവസം ബിൽ പേയ്മെൻറ് ചെയ്യുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്.
തേഡ് പാർട്ടി ആപ്പുകൾ വഴിയും യുപിഐ സൗകര്യം വഴിയും ബിൽ അടക്കുന്നവർക്കാണ് ഇത്തരത്തിൽ അബദ്ധങ്ങൾ സംഭവിക്കാറ്. തേർഡ് പാർട്ടി ആപ്പുകൾ വഴി പലപ്പോഴും പെയ്മെൻറ് ചെയ്താൽ നമ്മുടെ ക്രെഡിറ്റ് കാർഡിലേക്ക് ക്രെഡിറ്റ് ആകാൻ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം സമയമെടുത്തേക്കാം. അവസാന ദിവസമാണ് ബില്ല് അടക്കുന്നതെങ്കിൽ തേർഡ് പാർട്ടി ആപ്പുകൾ ഒഴിവാക്കി നിങ്ങളുടെ ബാങ്കിൽ നേരിട്ട് പോയോ അല്ലെങ്കിൽ നിങ്ങളുടെ ബാങ്കിൻറെ മൊബൈൽ ആപ്പ് വഴിയോ തിരിച്ചടവ് ചെയ്യുക.
യുപിഐ mode ഉപയോഗിച്ച് പെയ്മെൻറ് ചെയ്യുമ്പോഴും ഇടപാടുകൾ പലപ്പോഴും പ്രോസസിങ്ങിലേക്ക് പോകാറുണ്ട്. ഇത്തരത്തിൽ പ്രോസസ്സിങ്ങിലേക്ക് പോകുന്ന പണം അന്നേദിവസം തന്നെ ക്രെഡിറ്റ് കാർഡിലേക്ക് ക്രെഡിറ്റ് ആകാനുള്ള സാധ്യത കുറവാണ്.യഥാസമയം തുക ക്രെഡിറ്റ് കാർഡിലേക്ക് വന്നിട്ടില്ലെങ്കിൽ പിഴയും മറ്റും നൽകേണ്ടിവരും. മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും ഇത് ബാധിക്കും.
യുപിഐ വഴിയുള്ള ഇടപാട് പ്രോസസിംഗ് എന്നാണ് കാണിക്കുന്നതെങ്കിൽ ഉടൻതന്നെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറ് നോക്കുക.കാർഡിലേക്ക് പണം വന്നിട്ടില്ലെങ്കിൽ തിരിച്ചെടുക്കേണ്ട അവസാന ദിവസം പരമാവധി പണം ക്രെഡിറ്റ് ആകുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച ശേഷം due ക്ലിയർ ചെയ്യുന്നതാണ് ഉചിതം.
ഇനി നിങ്ങൾ ആദ്യം ചെയ്ത യുപിഐ ഇടപാട് പ്രോസസ്സിങ്ങിൽ നിന്നും മാറി Successful ആയിക്കഴിഞ്ഞാൽ രണ്ട് തവണ ക്രെഡിറ്റ് കാർഡിലേക്ക് പെയ്മെൻറ് ക്രെഡിറ്റ് ആകുന്നതാണ്. ഈ സാഹചര്യം വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം Due date ദിവസം യുപിഐ വഴി ഇടപാടുകൾ ചെയ്യുന്നതുകൊണ്ടാണ്.
ക്രെഡിറ്റ് കാർഡ് ബില്ല് തിരിച്ചടയ്ക്കേണ്ട അവസാന ദിനം വരെ കാത്തുനിൽക്കാതെ രണ്ടോ മൂന്നോ ദിവസം മുമ്പ് തിരിച്ചടവ് ചെയ്യുന്നതാണ് ഏറ്റവും ഉചിതം.ചെറിയ തുകയാണ് തിരിച്ചടയ്ക്കേണ്ടതെങ്കിൽ വീണ്ടും റീപെയ്മെൻറ് ചെയ്യുന്നതിന് ബുദ്ധിമുട്ട് കുറവായിരിക്കും എന്നാൽ വലിയ തുകയാണ് ബില്ല് വരുന്നതെങ്കിൽ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.