നിങ്ങളുടെ ഫെഡറൽ ബാങ്ക് അക്കൗണ്ട് കെവൈസി ഓൺലൈനായി എങ്ങനെ ചെയ്യാൻ പറ്റുമെന്ന് നോക്കാം. നിലവിൽ അക്കൗണ്ട് ഹോൾഡേഴ്സ് ആയിട്ടുള്ള ആളുകൾക്ക് കെവൈസി പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ഇടപാടുകൾ നടത്തുന്നതിന് പ്രയാസം നേരിടും . അക്കൗണ്ട് കെവൈസി പൂർത്തീകരിച്ചിട്ടില്ലെങ്കിൽ ഗൂഗിൾ പേ ഫോൺ പേ ടി എം വഴിയുള്ള യുപിഐ ഇടപാടുകൾക്കും തടസ്സം നേരിടും .ഇത്തരത്തിൽ യുപിഎ ഇടപാടുകൾ നടത്തുമ്പോൾ ട്രാൻസാക്ഷൻ ബാങ്ക് declined എന്ന മെസ്സേജ് ആയിരിക്കും കാണാൻ സാധിക്കുക.
എന്നാൽ നിങ്ങൾ അടുത്തിടെയാണ് അക്കൗണ്ട് എടുത്തതെങ്കിൽ ഇത്തരം കെവൈസി നടപടിക്രമം ബാങ്ക് ആവശ്യപ്പെടില്ല.നിങ്ങളുടെ അക്കൗണ്ട് തുറന്നിട്ട് ഒന്നോ രണ്ടോ വർഷം മാത്രമേ ആയിട്ടുള്ളതെങ്കിൽ കെവൈസി ചെയ്യേണ്ട ആവശ്യമില്ല. പക്ഷേ നിങ്ങളുടെ അക്കൗണ്ട് ഒരു അഞ്ചോ ആറോ വർഷം പഴക്കമുള്ളതാണെങ്കിൽ കെവൈസി ബാങ്ക് ആവശ്യപ്പെടും.ഇതിൽ തന്നെ പലതരം വിഭാഗങ്ങളുണ്ട്. നിങ്ങളുടെ അക്കൗണ്ട് റിസ്ക് വളരെ കുറഞ്ഞ അക്കൗണ്ട് ആണെങ്കിൽ പരമാവധി 10 വർഷത്തിലൊരിക്കൽ മാത്രമേ ബാങ്ക് കെവൈസി ചെയ്യാൻ ആവശ്യപ്പെടൂ. റിസ്ക് കുറഞ്ഞ അക്കൗണ്ട് എന്നതിന് അർത്ഥം എല്ലാദിവസവും നല്ല രീതിയിൽ ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകൾ ഈ വിഭാഗത്തിൽ പെടും. എന്നാൽ വലിയ തോതിൽ ഇടപാടുകൾ ഒന്നും നടക്കാതെ നിർജീവമായിരിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അഞ്ചോ ആറോ വർഷം കഴിയുമ്പോൾ തന്നെ ബാങ്ക് കെവൈസി പുതുക്കാൻ ആവശ്യപ്പെടും.
കെവൈസി രണ്ട് തരത്തിൽ ചെയ്യാൻ സാധിക്കും. ഓൺലൈനായും ഓഫ് ലൈൻ ആയും .
ബാങ്കിൽ നേരിട്ട് ചെന്ന് കെവൈസി പുതുക്കാൻ സാധിക്കും. ഇതിനായി അക്കൗണ്ട് ഉടമകൾ പാൻ കാർഡിന്റെയും ആധാർ കാർഡിന്റെയും ഫോട്ടോകോപ്പി കയ്യിൽ കരുതണം. നേരെ ബാങ്കിൽ ചെന്ന് വെറും അഞ്ചു മിനുട്ട് കൊണ്ട് തന്നെ കെവൈസി പുതുക്കാൻ സാധിക്കും. ആധാറിന്റെയും പാൻ കാർഡിന്റെയും കോപ്പി ഒപ്പോടുകൂടി ബാങ്കിൽ കൊടുത്താൽ മതി.
ഓൺലൈനായിട്ടും കെവൈസി പുതുക്കാൻ സാധിക്കും.ഫെഡറൽ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഓൺലൈനായി പുതുക്കാനുള്ള പോർട്ടൽ ലിങ്കാണിത്.Click here ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ അക്കൗണ്ട് നമ്പർ ആദ്യം കൊടുക്കുക. അടുത്ത പേജിൽ അക്കൗണ്ട് ഉടമയുടെ documents അപ്‌ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്. അക്കൗണ്ട് ഡീറ്റെയിൽസ് അഡ്രസ്സ് ഇതെല്ലാം സ്ക്രീനിൽ തെളിഞ്ഞുവരും. ഇത് ഉറപ്പുവരുത്തിയശേഷം അക്കൗണ്ട് കെവൈസി രേഖകൾ അപ്‌ലോഡ് ചെയ്യാം. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ഓൺലൈനായി കെവൈസി ചെയ്യാൻ സാധിക്കും.
കെവൈസി ചെയ്തിട്ടില്ലെങ്കിൽ അക്കൗണ്ട് ഇടപാടുകൾ തുടർന്ന് നടത്താനാകില്ല. കെവൈസി പുതുക്കാനുള്ള നിർദ്ദേശം ബാങ്ക് എസ്എംഎസ് വഴി ഉപഭോക്താക്കളെ അറിയിക്കാറുണ്ട്. പലരും ഇത്തരം എസ്എംഎസ് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)