KOTAK MAHINDRA BANK Branches in KERALA

ഇന്ത്യയിലെ മുൻനിര സ്വകാര്യബാങ്കുകളിൽ ഒന്നായ KOTAK MAHINDRA BANK അവതരിപ്പിക്കുന്ന സീറോ ബാലൻസ് അക്കൗണ്ടാണ് KOTAK 811. അക്കൗണ്ട് തുറന്ന് ഉടനെ വെർച്വൽ ഡെബിറ്റ് കാർഡ് സൗജന്യമായി ലഭിക്കും. അക്കൗണ്ട് തുറക്കുന്ന നടപടിക്രമം പൂർണമായും ഓൺലൈനാണ്. നിങ്ങളുടെ ആധാർ പാൻ കാർഡ് വിവരങ്ങൾ വച്ച് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ അക്കൗണ്ട് സൗജന്യമായി തുറക്കാം.ഒട്ടുമിക്ക ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും ട്രാവൽ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിലും മികച്ച ഡിസ്കൗണ്ടുകൾ തരുന്ന ബാങ്ക് കൂടിയാണ് KOTAK MAHINDRA BANK .ഇത്തരത്തിലുള്ള ഇടപാടുകൾ ചെയ്യാൻ വേണ്ടി മാത്രമായും ഈ അക്കൗണ്ട് എളുപ്പത്തിൽ തുറക്കാവുന്നതാണ്.നിങ്ങളുടെ ആധാർ കാർഡിലെ പിൻകോഡിൽ ഇവരുടെ ബ്രാഞ്ച് ഉണ്ടെന്നു ഉറപ്പുവരുത്തിയശേഷം അക്കൗണ്ട് തുറക്കുക.

അക്കൗണ്ട് തുറക്കുന്ന സമയത്ത് FULL KYC അക്കൗണ്ട് ആണ് നിങ്ങൾ തുറക്കുന്നതെന്ന് ഉറപ്പുവരുത്തണം.മിനിമം കെവൈസി അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ പല ഇടപാടുകൾക്കും ചാർജുകൾ നൽകേണ്ടിവരും.മാത്രമല്ല ഇടപാടുകൾ ചെയ്യുന്നതിന് പരിധിയും ഉണ്ടാകും.

നിങ്ങളുടെ പിൻകോഡിൽ KOTAK811 അക്കൗണ്ട് തുറക്കാൻ സാധിക്കുമോ എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഫിസിക്കൽ ഡെബിറ്റ് കാർഡ് ആവശ്യമുള്ളവർക്ക് മൊബൈൽ ബാങ്കിംഗ് ആപ്പിലൂടെ അപേക്ഷ നൽകാവുന്നതാണ്.299+GST ആണ് ഇതിന് ചാർജ് നൽകേണ്ടത്.ആനുവൽ ഫീസും ഇതേ രീതിയിൽ നൽകണം. എടിഎം മെഷീനുകളിലും POS മെഷീനുകളിലും കാർഡ് ഉപയോഗിക്കാൻ നിങ്ങൾക്ക് താല്പര്യമില്ലെങ്കിൽ ഡെബിറ്റ് കാർഡ് എടുക്കുന്നത് തന്നെയാണ് ഉചിതം.

പലപ്പോഴും ഓഫ് ലൈൻ ഷോപ്പിങ്ങുകൾക്കും ഈ അക്കൗണ്ടിലൂടെ ഓഫറുകൾ നൽകാറുണ്ട്.ഇത്തരത്തിലുള്ള ഇടപാടുകൾ ചെയ്യുന്നതിന് ഫിസിക്കൽ കാർഡ് നിർബന്ധമാണ് മാത്രമല്ല അത്യാവശ്യഘട്ടങ്ങളിൽ പണം എടിഎം വഴി പിൻവലിക്കാനും എടിഎം കാർഡ് ആവശ്യമാണ്.അപേക്ഷ നൽകുന്ന മുറയ്ക്ക് ചെക്ക് ബുക്കും ബാങ്ക് അയച്ചുതരും ഇതിനും ചാർജ് നൽകേണ്ടിവരും.

ആമസോൺ ഫ്ലിപ്കാർട്ട് പോലെയുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൂടെയോ അല്ലെങ്കിൽ ട്രാവൽ ടിക്കറ്റിംഗ് ബുക്കിംഗ് സൈറ്റുകളിലോ ഒന്നോ രണ്ടോ ഇടപാടുകൾ ചെയ്യുന്നതിലൂടെ ഇത്തരത്തിലുള്ള ചാർജുകൾ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും.

കേരളത്തിൽ KOTAK MAHINDRA BANK ന്റെ ബ്രാഞ്ചുകൾ താഴെപ്പറയുന്ന സ്ഥലങ്ങളിലാണ്.ആലുവ,കൊച്ചിൻ ,ഇടക്കൊച്ചി,ഇടപ്പള്ളികോട്ട,എറണാകുളം,ഫോർട്ട് കൊച്ചി,കളമശ്ശേരി,കരുവേലിപ്പടി,കൊച്ചി മെയിൻ, മെയിൻ ബ്രാഞ്ച് കൊച്ചി,മട്ടാഞ്ചേരി,മുളങ്കുഴി മുണ്ടംവേലി,പാലാരിവട്ടം ബ്രാഞ്ച്, പാലാരിവട്ടം കൊച്ചി,പള്ളുരുത്തി,പനമ്പള്ളി നഗർ,വൈറ്റില എന്നീ 18 ബ്രാഞ്ചുകൾ എറണാകുളം ജില്ലയിലുണ്ട്.

ഇടുക്കി ജില്ലാ ബ്രാഞ്ച് തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്നു.കണ്ണൂർ ടൗണിലാണ് ബ്രാഞ്ച് ഉള്ളത്.കൊല്ലം ജില്ലയിലെ രണ്ട് ബ്രാഞ്ചുകൾ കൊല്ലം ടൗണിലും കൊട്ടിയത്തുമാണ്.കോട്ടയത്ത് ടൗണിൽ രണ്ട് ബ്രാഞ്ചുകളും ചങ്ങനാശ്ശേരി,പാലാ എന്നീ സ്ഥലങ്ങളിലുമാണ് ബ്രാഞ്ച് .

കോഴിക്കോട് ജില്ലയിൽ കണ്ണൂർ റോഡിലും ചെറൂട്ടി റോഡിലും ശാഖകളുള്ള ബാങ്കിന് മൂന്നാമത്തെ ബ്രാഞ്ച് വടകരയിലാണ്. മലപ്പുറം ജില്ലയിൽ തിരൂർ മാത്രമാണ് ബ്രാഞ്ച് ഉള്ളത്. Cherukole,പത്തനംതിട്ട തിരുവല്ല എന്നീ ശാഖകളാണ് പത്തനംതിട്ട ജില്ലയിൽ ഉള്ളത്.മെയിൻ ബ്രാഞ്ച്, ബാലരാമപുരം ,കട്ടാക്കട, നെയ്യാറ്റിൻകര ,പനച്ചമൂട്, ഉച്ചാക്കട ,നെയ്യാറ്റിൻകര, പൂവാർ ,തിരുമല, തിരുവനന്തപുരം, ട്രിവാൻഡ്രം ഉള്ളൂർ എന്നീ ശാഖകൾ തലസ്ഥാനത്തുണ്ട്.

തൃശ്ശൂർ ടൗണിൽ രണ്ടു ബ്രാഞ്ചുകളും പിന്നെ ചാവക്കാടുമാണ് ശാഖയുള്ളത്. കാസർഗോഡ് ,ആലപ്പുഴ ,വയനാട് എന്നീ ജില്ലകളിൽ ബാങ്കിന് ബ്രാഞ്ചുകൾ നിലവിൽ ഇല്ല .ആകെ 49 ബ്രാഞ്ചുകളാണ് 11 ജില്ലകളിലായി കേരളത്തിൽ നിലവിലുള്ളത്.689598 എന്ന ആലപ്പുഴ പിൻകോഡിലും അക്കൗണ്ട് തുറക്കാൻ സാധിക്കും.

Abdul Rasheed Mukkam