ബജാജ് ഫിൻസർവ് ഇൻസ്റ്റാ ഇഎംഐ കാർഡിനെ കുറിച്ച് അറിയേണ്ടതെല്ലാം
നമ്മുടെ നാട്ടിൻ പ്രദേശത്തെ ഒട്ടുമിക്ക കടകളിലും ബജാജ് Finserv ഇൻസ്റ്റാ ഇഎംഐ കാർഡ് ഇപ്പോൾ സ്വീകരിക്കാറുണ്ട്. മൊബൈൽ ഫോൺ , ടിവി,മറ്റ് ഗൃഹോപകരണങ്ങൾ തുടങ്ങി വലിയ തുക നൽകി വാങ്ങേണ്ട ഒട്ടുമിക്ക സാധനങ്ങളും ഈ കാർഡ് കൈവശമുണ്ടെങ്കിൽ EMI ആയിട്ട് വാങ്ങാം.
ഇൻസ്റ്റാ ഇഎംഐ കാർഡിന് അപേക്ഷിക്കാനുള്ള പ്രായപരിധി 21 വയസ്സ് മുതൽ 65 വയസ്സ് വരെയാണ് .
കാർഡിന് അർഹരാണോ അല്ലേ എന്നത് നമ്മുടെ പാൻകാർഡ് ഡീറ്റെയിൽ കൊടുത്തു കൊണ്ടാണ് പരിശോധിക്കേണ്ടത്.
തൊട്ടു മുകളിൽ കൊടുത്ത ലിമിറ്റ് അറിയാനുള്ള ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ എലിജിബിലിറ്റി പരിശോധിക്കാം. ലിമിറ്റ് approve ആയാൽ congratulations എന്ന മെസ്സേജ് കാണാം. അപ്പ്രൂവായ ക്രെഡിറ്റ് ലിമിറ്റും കാണാൻ സാധിക്കും.
ലിമിറ്റ് അപ്പ്രൂവ് ആയിട്ടില്ലെങ്കിൽ തുടർന്ന് Continue ചെയ്യരുത്
Avail Offer എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ 699 രൂപയുടെ ഒരു ക്രെഡിറ്റ് ഡെബിറ്റ് കാർഡ് ഇൻഷുറൻസ് പരിരക്ഷയുടെ സ്കീം കാണാം.
പലരും ഇത് ഇൻസ്റ്റാ ഇഎംഐ കാർഡിന്റെ അപ്രൂവൽ ആണെന്ന് ധരിച്ച് തുക അടയ്ക്കാറുണ്ട്. 699 രൂപ നഷ്ടപ്പെടാതിരിക്കാൻ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ബജാജ് EMI കാർഡിന് അപ്പ്രൂവൽ കിട്ടിക്കഴിഞ്ഞാൽ അടയ്ക്കേണ്ട തുക 530 രൂപയാണ്. യാതൊരു കാരണവശാലും 699 രൂപ അടയ്ക്കരുത്. അത് ഡെബിറ്റ് ക്രെഡിറ്റ് കാർഡ് പ്രൊട്ടക്ഷൻ പ്ലാൻ ആണ്
കെവൈസി പൂർത്തീകരിക്കുന്നതിന് ആധാർ നമ്പറും കൊടുക്കേണ്ടതുണ്ട്.
ലിമിറ്റ് അപ്പ്രൂവ് ആവുകയാണെങ്കിൽ E-mandate പൂർത്തീകരിക്കുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്സി കോഡും നൽകണം.
E-mandate പൂർത്തീകരിക്കുന്നതിന് നമ്മുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽ അതുപോലെ ifsc കോഡ് ഇവ രണ്ടും നൽകണം തുടർന്ന് നിങ്ങൾ നൽകിയ ഡീറ്റെയിൽ വെരിഫൈ ചെയ്യുക. വാലിഡേഷൻ ചെയ്യുന്നതിനായി ഒടിപി നൽകണം.
E-mandate പൂർത്തീകരിക്കുന്നതിലൂടെ EMI Card ഉപയോഗിച്ച് ചെയ്ത ഷോപ്പിങ്ങിന്റെ തിരിച്ചടവ് ഓട്ടോ ഡെബിറ്റ് ആയി അക്കൗണ്ടിൽ നിന്നും പോകുന്നതാണ്.
കാർഡ് കിട്ടിക്കഴിഞ്ഞാൽ ആദ്യത്തെ ഇടപാട് ഓഫ് ലൈൻ ആയിട്ട് ചെയ്യണം. അതായത് ഏതെങ്കിലും ഷോപ്പ് വഴി ചെയ്യണം. പിന്നീട് ഓൺലൈൻ ആയിട്ട് ചെയ്യാനായിട്ട് സാധിക്കും.