സാമ്പത്തിക രംഗത്ത് ഡിജിറ്റൽ വിപ്ലവം കൊണ്ടുവന്ന മാറ്റം വലുതാണ്. മറ്റൊരാൾക്ക് പണം അയക്കാനും അതുപോലെ ഇങ്ങോട്ട് സ്വീകരിക്കാനും ഇന്ന് വളരെ എളുപ്പമാണ്. ഷോപ്പിങ്ങിനായി കടകളിൽ ചെന്നാൽ കയ്യിൽ ലിക്വിഡ് ക്യാഷ് ഇല്ലെങ്കിലും ഫോണിൽ നിന്നും നമുക്ക് പെയ്മെൻറ് ചെയ്യാൻ സാധിക്കും. പണം കൈമാറ്റം ഡിജിറ്റലൈസ് ആയതുകൊണ്ട് തന്നെ പലർക്കും ഒരു മാസം എത്ര തുകയാണ് ചെലവഴിക്കുന്നത് എന്ന് കൃത്യമായ കണക്കുണ്ടാവാറില്ല.
നമ്മുടെ ഒരു മാസത്തെ ചെലവുകൾ അറിയുന്നതിനും ഏതൊക്കെ വിഭാഗത്തിൽ എത്ര തുകയാണ് ചെലവഴിച്ചതെന്നും അറിയാൻ നമ്മളെ സഹായിക്കുന്ന ഒരു മികച്ച ആപ്പാണ് SPAC App
നിങ്ങളുടെ പണത്തിനു മേൽ നിങ്ങൾക്ക് തന്നെ മികച്ച രീതിയിൽ കൺട്രോൾ നൽകാൻ സഹായിക്കുന്ന ഒരു ആപ്പ് ആണിത് .
ഗൂഗിൾ പ്ലേ സ്റ്റോറിലും ഐ ഒ എസ് ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.
ആപ്പ് ഡൗൺലോഡ് ചെയ്ത് കെവൈസി പൂർത്തീകരിക്കുന്നവർക്ക് Rupay Virtual കാർഡ് ലഭിക്കുന്നതാണ്.
ഈ വെർച്വൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിലെ എല്ലാ ഓൺലൈൻ സ്റ്റോറിലും നമുക്ക് ഇടപാടുകൾ നടത്താൻ സാധിക്കും.നമ്മുടെ ചിലവ് കണക്കാക്കുക മാത്രമല്ല ചെലവഴിക്കുന്ന പണത്തിന് റിവാർഡും ലഭിക്കും.
രണ്ട് ശതമാനം മുതൽ 10 ശതമാനം വരെയാണ് റിവാർഡ് ലഭിക്കുക. ആദ്യത്തെ ആയിരം രൂപ വരെയുള്ള ഇടപാടുകൾക്ക് രണ്ട് ശതമാനം റിവാർഡ് ലഭിക്കും. അടുത്ത ആയിരം രൂപയ്ക്ക് മൂന്ന് ശതമാനം ആയിരിക്കും റിവാർഡ്.
ഇത്തരത്തിൽ ഈ സൈക്കിൾ 10% വരെ ക്യാഷ്ബാക്ക് നൽകും .
ഇതൊരു ബാങ്ക് അക്കൗണ്ട് അല്ല . പ്രീപെയ്ഡ് വാലറ്റ് പോലെയാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. ആദ്യം നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ഡെപ്പോസിറ്റ് ചെയ്യണം. Google Pay,PhonePe,Paytm എന്നീ ആപ്പുകൾ വഴി പണം നിക്ഷേപിക്കാം. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് സ്കാൻ ആൻഡ് പേ ഓപ്ഷൻ ലഭ്യമാണ്. ഈ ഓപ്ഷനിലൂടെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് പെയ്മെൻറ് ചെയ്യാവുന്നതാണ്.
ഏതൊക്കെ കാറ്റഗറിയിൽ എത്ര എമൗണ്ട് ചെലവഴിക്കണമെന്ന് നമുക്ക് തന്നെ സെറ്റ് ചെയ്തു വെക്കാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ സാമ്പത്തികമായ ഒരു അച്ചടക്കം ഈ ആപ്പിലൂടെ നേടാം. അതുപോലെതന്നെ ചെലവഴിക്കുന്ന പണത്തിന് ഒരുപാട് റിവാർഡുകളും കിട്ടും.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)