എസ്ബിഐ കാർഡ് പുറത്തിറക്കിയ SimplySAVE എന്ന ക്രെഡിറ്റ് കാർഡ് പരിചയപ്പെടാം. ഓഫ് ലൈൻ ആയിട്ടുള്ള ഇടപാടുകൾക്ക് പ്രധാനമായും റിവാർഡുകൾ തരുന്ന ക്രെഡിറ്റ് കാർഡാണിത് .
ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ബന്ധം എസ്ബിഐ കാർഡ് വിച്ഛേദിച്ചതിനുശേഷം SBI FBB STYLEUP ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പകരം നൽകുന്ന ക്രെഡിറ്റ് കാർഡ് കൂടിയാണ് എസ്ബിഐ SimplySAVE ക്രെഡിറ്റ് കാർഡ്.
ഫ്യൂച്ചർ ഗ്രൂപ്പിൻറെ ഉടമസ്ഥതയിലുള്ള ബിഗ് ബസാർ പലവിധ പ്രശ്നങ്ങൾ നേരിടുന്നതിനാലാണ് എസ്ബിഐ കാർഡ് ഫ്യൂച്ചർ ഗ്രൂപ്പുമായുള്ള ബന്ധം നിർത്തലാക്കിയത്. നേരത്തെ നൽകിയിരുന്ന SBI FBB STYLEUP ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് പ്രധാനമായും ബെനിഫിറ്റ് കിട്ടിയിരുന്നത് ഫ്യൂച്ചർ ഗ്രൂപ്പിൻറെ പ്ലാറ്റ്ഫോം വഴിയായിരുന്നു. നിലവിൽ ബിഗ് ബസാർ അടച്ചതിനാലും ഈ ബെനിഫിറ്റുകൾ ഉപഭോക്താക്കൾക്ക് നൽകാൻ സാധിക്കാത്തതിനാലും ആണ് SimplySAVE ക്രെഡിറ്റ് കാർഡ് പകരമായി നൽകുന്നത്. ഈ രണ്ട് കാർഡുകൾക്കും ഒരേ ആനുവൽ ചാർജ് ആണ് വരുന്നത്.
എസ്ബിഐ SimplySAVE ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റ്സ് കിട്ടുന്നത് ഡൈനിങ്ങ്, മൂവീസ്, ഗ്രോസറി അതുപോലെ ഡിപ്പാർട്ട്മെൻറ് സ്റ്റോർ വഴിയുള്ള ഇടപാടുകൾക്കാണ്. 10x റിവാർഡ് പോയിൻറ് എന്ന് പറയുമ്പോൾ സാധാരണയായി കിട്ടുന്ന 25 പൈസ റിവാർഡിന് പകരം രണ്ട് രൂപ 50 പൈസ റിവാർഡ് ലഭിക്കും. അതായത് 10 മടങ്ങ് ലഭിക്കുമെന്ന് അർത്ഥം. മുകളിൽ പറഞ്ഞ ക്യാറ്റഗറിയിൽ പണം ഈ ക്രെഡിറ്റ് കാർഡ് വഴി ചിലവഴിക്കുമ്പോഴാണ് ഇത്തരത്തിൽ 10 മടങ്ങ് റിവാർഡ് പോയിന്റ്സ് ലഭിക്കുന്നത്.മറ്റ് വിഭാഗത്തിൽ 150 രൂപ ചെലവഴിക്കുമ്പോൾ ഒരു റിവാർഡ് പോയിൻറ് ആണ് ലഭിക്കുക. ക്രെഡിറ്റ് കാർഡിൽ വരുന്ന ഔട്ട്സ്റ്റാൻഡിങ് ബാലൻസ് ഇത്തരത്തിൽ ലഭിക്കുന്ന റിവാർഡ് പോയിൻറ് വെച്ച് നമുക്ക് ചെയ്യാൻ സാധിക്കും.
നാല് റിവാർഡ് പോയിൻറ് ഉണ്ടെങ്കിൽ ഒരു രൂപക്ക് തുല്യമായിരിക്കും. SimplySAVE ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഒരു ശതമാനം ഇന്ധന സർചാർജ് കിഴിവ് ലഭിക്കുന്നുണ്ട്. ഒരു മാസത്തിൽ പരമാവധി ലഭിക്കാവുന്ന ഫ്യൂവൽ സർചാർജ് waiver 100 രൂപയാണ്. ഈ ബെനിഫിറ്റ് ലഭിക്കുന്നതിന് 500 രൂപയ്ക്കും 3000 രൂപക്കും ഇടയിൽ ആയിരിക്കണം ഇടപാടുകൾ ചെയ്യുന്നത്.
ഈ ക്രെഡിറ്റ് കാർഡിന്റെ വാർഷിക FEES വരുന്നത് 499+GST ആണ് . ഒരു വർഷം ആകെ ഈ കാർഡ് ഉപയോഗിച്ച് ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ ഇടപാട് ചെയ്യുകയാണെങ്കിൽ ഈ വാർഷിക ഫീസ് ഒഴിവാക്കി തരും .
എസ് ബി ഐ SimplySAVE കാർഡുടമകൾക്ക് ADD ON കാർഡായി പരമാവധി കുടുംബാംഗങ്ങളിൽപ്പെട്ട രണ്ടുപേർക്കും കൂടി ഇതേ കാർഡ് തന്നെ എടുക്കാവുന്നതാണ്.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)