Paytm Payment Bank Video KYC 2023

പേടിഎം പേയ്മെന്റ് ബാങ്കിൻറെ കെവൈസി പൂർത്തീകരിക്കാനുള്ള നോട്ടിഫിക്കേഷൻ പലർക്കും വന്നിട്ടുണ്ടാകും. നിങ്ങളുടെ പേടിയും സേവിങ്സ് അക്കൗണ്ടിന്റെ കെവൈസി പൂർത്തീകരിച്ചിട്ടില്ലെങ്കിൽ അക്കൗണ്ട് ഉപയോഗിക്കാനോ ഇടപാടുകൾ നടത്താനോ സാധിക്കില്ല.

പേടിയും ബാങ്ക് KYC പൂർത്തീകരിക്കുന്നതിന് വീഡിയോ കോൾ സൗകര്യം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. പേടിഎം ആപ്പിൽ പ്രൊഫൈൽ ഐക്കണിലേക്ക് ചെന്നാൽ കെവൈസി ഓപ്ഷൻ കാണാം. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി കെവൈസി പൂർത്തീകരിക്കുന്നതിന് നിലവിൽ ലഭ്യമായ രണ്ട് മാർഗ്ഗങ്ങൾ കാണാം. ഒന്നാമതായി വീഡിയോ കോൾ വഴി കെവൈസി പൂർത്തീകരിക്കാനുള്ള ഓപ്ഷൻ ആണ് രണ്ടാമതായി പേടി എമ്മിന്റെ അംഗീകൃത കെവൈസി സെൻറർ വഴിയും ഇത് പൂർത്തീകരിക്കാം.

വീഡിയോ കോൾ കെവൈസി ആയിരിക്കും ഒന്നുകൂടെ എളുപ്പം.കാരണം നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ കെവൈസി നിമിഷങ്ങൾക്കകം പൂർത്തീകരിക്കാം.കെവൈസി ചെയ്യുന്നതിനായി നിങ്ങളുടെ പക്കൽ ഒറിജിനൽ പാൻ കാർഡ് വേണം. ലാമിനേറ്റ് ചെയ്തതോ ഫോട്ടോസ്റ്റാറ്റ് എടുത്തത് ആയ കോപ്പി സ്വീകാര്യമല്ല.

വീഡിയോ കെവൈസി ഓപ്ഷൻ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ പേടിഎം ബാങ്കിന്റെ സ്റ്റാഫുമായി കണക്ട് ആകുന്നതാണ്. ഇത്തരത്തിൽ കോൾ ആരംഭിക്കുന്നതിന് മുമ്പ് ഒറിജിനൽ പാൻ കാർഡ്, പേന,വൈറ്റ് പേപ്പർ എന്നിവ തയ്യാറാക്കി വെക്കണം.വീഡിയോ കോൾ ആരംഭിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ഒരു ഫോട്ടോ എടുക്കും. അതോടൊപ്പം വെള്ളപേപ്പറിൽ ഒപ്പിട്ട് കാണിച്ചുകൊടുക്കണം. മാത്രമല്ല നിങ്ങളുടെ പക്കൽ ഉള്ള പാൻ കാർഡും കാണിക്കണം.

ഇത്രയും കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ കെവൈസി പൂർത്തിയാകും. അഡ്രസ്സ് വെരിഫിക്കേഷനായി നിങ്ങൾ നൽകിയ വിലാസത്തിലേക്ക് ഒരാഴ്ചക്കകം പേടിഎം ഒരു ക്യു ആർ കോഡ് അയക്കുന്നതാണ്.

പേടിഎം ബാങ്കിൽ നിന്നും ഈ ലെറ്റർ ലഭിച്ചുകഴിഞ്ഞാൽ പേടിഎം ആപ്പ് തുറന്ന് അതിനകത്തെ ക്യു ആർ കോഡ് സ്കാൻ ചെയ്യുക.സാധാരണ കടകളിലൊക്കെ പെയ്മെൻറ് ചെയ്യുന്നതുപോലെ തന്നെ ക്യു ആർ കോഡ് സ്കാനർ ഓപ്പൺ ചെയ്തു വേണം ഇത് പൂർത്തീകരിക്കാൻ .ഇതോടുകൂടി നിങ്ങളുടെ പേടിഎം കെവൈസി 100% പൂർത്തിയാകും.

വീഡിയോ കോൾ വഴിയല്ലാതെ മറ്റൊരു ഓപ്ഷൻ പേടിയും ബാങ്കിൻറെ അംഗീകൃത കെവൈസി സെൻററുകൾ വഴിയാണ്. നിങ്ങളുടെ തൊട്ടടുത്തുള്ള പേടിഎം കെവൈസി സെൻററിൽ ചെന്ന് ഫിസിക്കലായും കെവൈസി പൂർത്തീകരിക്കാൻ സാധിക്കും.

Abdul Rasheed Mukkam