Nothing Phone 1 പൂജ്യത്തിൽ നിന്നും 100% ചാർജ് ആകാൻ എത്ര സമയം വേണം ?

Nothing Phone 1 നെ കുറിച്ച് കേൾക്കാത്തവർ അധികം ആളുകൾ ഉണ്ടാവില്ല. വളരെ മികച്ച രീതിയിൽ വിറ്റഴിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ വർഷത്തെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണിത്. വളരെയധികം വ്യത്യസ്തതയോടും പുതുമയോടും കൂടി വന്ന ഈ ഫോൺ സ്വന്തമാക്കാൻ ആളുകളുടെ തിരക്കാണ്.

 

 

IndusInd Bank – Lifetime Free Credit Card Instant Approval

എന്നാൽ ഈ ഫോണിൻറെ ബാറ്ററി ചാർജ് ടെസ്റ്റിംഗ് വിവരങ്ങൾ നിങ്ങൾക്ക് അറിയാമോ ? നമ്മുടെ ദൈനംദിന മൊബൈൽ ഫോൺ ഉപയോഗത്തിൽ ബാറ്ററി ചാർജിന് ഒരു പ്രധാന പങ്കുണ്ട്. ഫാസ്റ്റ് ചാർജിങ് ടെക്നോളജിയുടെ വരവോടുകൂടി ഇന്ന് ഒട്ടുമിക്ക ഫോണുകളും ചുരുങ്ങിയ സമയം കൊണ്ട് മുഴുവനായും ചാർജ് ചെയ്യാൻ സാധിക്കും. ചുരുങ്ങിയ സമയം കൊണ്ട് ബാറ്ററി ചാർജിങ്ങിൽ ഒരു പടി മുന്നിലാണ് വൺപ്ലസ് . എന്നാൽ Nothing Phone 1 ചാർജിങ് ടെസ്റ്റ് നടത്തിയതിൽ നിന്നും മനസ്സിലായ കാര്യങ്ങൾ ഇവയാണ്.

 

ബാറ്ററി ലൈഫ് പൂജ്യത്തിൽ നിന്നും 100% വരെ ആവാൻ എത്ര സമയം വേണ്ടിവരും?

നിങ്ങളുടെ Nothing Phone 1 0% ബാറ്ററിയിൽ ആണെങ്കിൽ രണ്ട് മിനിറ്റ് കൊണ്ട് മൂന്ന് ശതമാനം ചാർജ് ആവും .

ഇനി 5 മിനിറ്റ് നിങ്ങൾ ഇത്തരത്തിൽ ചാർജ് ചെയ്യുകയാണെങ്കിൽ 10% ബാറ്ററി ചാർജ് ആകുന്നതാണ്.

ചാർജിങ് 10 മിനിറ്റിലേക്ക് എത്തിയപ്പോൾ 22 ശതമാനം ചാർജ് ആയി .

 

15 മിനിറ്റ് കൊണ്ട് 33 ശതമാനവും 25 മിനിറ്റ് കൊണ്ട് 50% ചാർജും ചെയ്തു കഴിഞ്ഞു.

Test ചെയ്തതിൽ നിന്നും Nothing Phone 1 പൂജ്യത്തിൽ നിന്നും 100% ചാർജ് ആകുന്നതിന് ആകെ വേണ്ടിവരുന്ന സമയം ഒരു മണിക്കൂറും 6 മിനിറ്റും 55 സെക്കൻഡ് ആണ് .

 

ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് നേടാൻ ഇപ്പോൾ തന്നെ അപേക്ഷിക്കൂ ..!

 

Nothing Phone 1 ഉപഭോക്താക്കൾക്ക് ഫോൺ മുഴുവനായും ചാർജ് ആകുന്നതിന് ഒരു മണിക്കൂർ സമയം ആവശ്യമാണ്.

 

 

Abdul Rasheed Mukkam