ഏറ്റവും പരമപ്രധാനമായ ഐഡൻറിറ്റി പ്രൂഫ് ആണ് ആധാർ കാർഡ്. ആധാർ കാർഡിലെ നമ്മുടെ വ്യക്തിഗത വിവരങ്ങൾ മാറ്റം വരുത്തുവാൻ സാധിക്കും. പലപ്പോഴും ആധാർ കാർഡിലെ വിവരങ്ങളിൽ പലതരത്തിലുള്ള തെറ്റുകൾ കടന്നുകൂടാറുണ്ട്. ആദ്യമായി ആധാർ കാർഡ് എടുക്കുന്ന സമയത്ത് ഇത്തരം തെറ്റുകൾ ഇല്ല എന്ന് പരമാവധി ഉറപ്പുവരുത്തുക.
ആധാർ കാർഡിലെ അഡ്രസ് പലപ്പോഴും നമുക്ക് മാറ്റേണ്ടതായി വരാറുണ്ട്. ആധാറിലെ നമ്മുടെ മേൽവിലാസം എത്ര തവണ വേണമെങ്കിലും അപ്ഡേറ്റ് ചെയ്യാവുന്നതാണ്. തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ ആധാർ സേവാ കേന്ദ്രങ്ങൾ വഴിയോ ഇത് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. അതോടൊപ്പം തന്നെ ഓൺലൈനായി സ്വയം അപ്ഡേറ്റ് ചെയ്യുവാനും അവസരമുണ്ട്.
ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ സപ്പോർട്ടിംഗ് ഡോക്യുമെന്റ് നിർബന്ധമായും നൽകേണ്ടതുണ്ട്. എന്നാൽ ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ആധാർ കാർഡിലെ നമ്മുടെ മേൽവിലാസം മാറ്റുന്നതിന് പ്രൂഫ് ഇല്ലാതെയും ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട് .
ഇത്തരത്തിൽ അപ്ഡേഷൻ ചെയ്യുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും സ്വയം ചെയ്യുവാൻ അറിയുമെന്ന് ഉറപ്പുവരുത്തുക.
ആദ്യം ചെയ്യേണ്ടത് നമ്മുടെ ആധാർ പ്രൊഫൈലിലേക്ക് ലോഗിൻ ചെയ്യുകയാണ്. ഈ ലിങ്ക് വഴി നിങ്ങളുടെ പ്രൊഫൈലിലേക്ക് ലോഗിൻ ചെയ്യാം.
മൊബൈൽ നമ്പറും ആധാർ കാർഡും തമ്മിൽ ലിങ്ക് ആണെങ്കിൽ മാത്രമേ ഇത്തരത്തിൽ അപ്ഡേഷൻ സാധ്യമാവുകയുള്ളൂ. ലോഗിൻ ആയതിനുശേഷം ഒരുപാട് ഓപ്ഷൻസ് നമുക്ക് കാണാൻ സാധിക്കും. ഇതിൽ ഓൺലൈൻ അപ്ഡേറ്റ് സർവീസസ് എന്ന ഓപ്ഷൻ ആണ് തെരഞ്ഞെടുക്കേണ്ടത്. തൊട്ടടുത്ത വിൻഡോയിൽ ഹെഡ് ഓഫ് ഫാമിലി ബേസ്ഡ് ആധാർ അപ്ഡേറ്റ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം.
ഇത്തരത്തിൽ ആധാർ അഡ്രസ് അപ്ഡേറ്റ് ചെയ്യുന്നതിന് നമ്മുടെ ഫാമിലിയിൽ ഉള്ള മറ്റൊരാളുടെ ആധാർ നമ്പർ നൽകേണ്ടതുണ്ട്. ഉദാഹരണത്തിന് പിതാവിന്റെയോ മാതാവിന്റെയോ സഹോദരന്റെയോ ഒക്കെ ആധാർ നമ്പർ നൽകാം. ആരുടെ ആധാർ ഡാറ്റ ആണോ നിങ്ങൾ ഹെഡ് ഓഫ് ഫാമിലിയായി നൽകുന്നത് അവരുടെ അതേ അഡ്രസ് തന്നെയായിരിക്കും അപ്ഡേറ്റ് ആയി വരുന്നത്. അതായത് നിങ്ങൾക്ക് അഡ്രസ് പ്രത്യേകിച്ച് ടൈപ്പ് ചെയ്ത് നൽകേണ്ടി വരില്ല എന്നർത്ഥം. അതോടൊപ്പം തന്നെ ഹെഡ് ഓഫ് ഫാമിലി ആയിട്ടുള്ള വ്യക്തിയുടെ ആധാർ അഡ്രസ്സിൽ തെറ്റുകൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിൽ തിരഞ്ഞെടുക്കുന്ന ഹെഡ് ഓഫ് ഫാമിലി വ്യക്തിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
ഈ സർവീസിന് 50 രൂപയാണ് ചാർജ് വരുന്നത്. അപ്ലിക്കേഷൻ കൊടുത്ത ശേഷം ഹെഡ് ഓഫ് ഫാമിലി ആയിട്ടുള്ള വ്യക്തിയുടെ ആധാർ പ്രൊഫൈലിൽ ഒരു റിക്വസ്റ്റ് വന്നു കിടക്കുന്നത് കാണാം. ഹെഡ് ഓഫ് ഫാമിലി ആയ വ്യക്തി അപ്പ്രൂവ് ചെയ്തെങ്കിൽ മാത്രമേ നമ്മുടെ ആധാറിൽ അഡ്രസ് അപ്ഡേറ്റ് ആയിട്ട് വരൂ .
പിതാവ് ,ഗാർഡിയൻ, ഭർത്താവ്. മാതാവ്, മറ്റുള്ളവർ ,ഭാര്യ എന്നീ ഓപ്ഷനുകളാണ് ഹെഡ് ഓഫ് ഫാമിലി ആയി തിരഞ്ഞെടുക്കാൻ നിലവിലുള്ളത്. സപ്പോർട്ടിംഗ് ഡോക്യുമെന്റ് ആയിട്ട് പല ഓപ്ഷൻസ് നിലവിലുണ്ട്.ബർത്ത് സർട്ടിഫിക്കറ്റ്, മാരേജ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, പെൻഷൻ കാർഡ്, സെൻട്രൽ സ്റ്റേറ്റ് ഗവൺമെൻറ് ഐഡി കാർഡ് തുടങ്ങിയവ ഇതിൽ പെടും.
ഇതുകൂടാതെ സെൽഫ് ഡിക്ലറേഷൻ എന്ന മറ്റൊരു ഓപ്ഷൻ കാണാം. മുകളിൽ പറഞ്ഞ റൂഫ് ഇല്ലാത്തവർക്ക് സെൽഫ് ഡിക്ലറേഷൻ എന്ന ഓപ്ഷനിലൂടെ അഡ്രസ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഹെഡ് ഓഫ് ഫാമിലിയുടെ പൂർണ്ണ വിലാസം വ്യക്തമായി എഴുതിയിരിക്കണം. അതോടൊപ്പം തന്നെ നിങ്ങളുമായിട്ടുള്ള അവരുടെ ബന്ധം എന്താണെന്ന് വ്യക്തമാക്കണം. സെൽഫ് ഡിക്ലറേഷൻ തയ്യാറാക്കിയ ശേഷം അത് അപ്‌ലോഡ് ചെയ്യുക. തുടർന്ന് പെയ്മെൻറ് വിൻഡോയിലേക്ക് ചെന്ന് അമ്പതു രൂപ അടച്ചു കഴിഞ്ഞാൽ അപേക്ഷ സമർപ്പിക്കപ്പെടുന്നതാണ്.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)