Site icon Abdul Rasheed Mukkam

How to apply for Axis Bank Pre-approved Credit Card

നിലവിലെ അക്കൗണ്ട് ഉടമകൾക്കും ക്രെഡിറ്റ് കാർഡ് ഉടമകൾക്കും പല ബാങ്കുകളും പ്രീ അപ്പ്രൂവ്ഡ് ആയി ക്രെഡിറ്റ് കാർഡുകൾ നൽകാറുണ്ട്. ഇത്തരത്തിൽ കാർഡുകൾ നൽകുന്നതിന് അക്കൗണ്ട് ഉടമകളുടെ ക്രെഡിറ്റ് സ്കോറും നിലവിലെ അക്കൗണ്ടിലെ ഇടപാടുകളും പരിശോധിച്ചശേഷമാണ് അനുവദിക്കാറുള്ളത്.സാമാന്യം നല്ല ഇടപാടുകൾ നടത്തുകയും അത്യാവശ്യവും ക്രെഡിറ്റ് സ്കോർ മെയിന്റൈൻ ചെയ്യുകയും ചെയ്യുന്നവർക്ക് കാർഡുകൾ ലഭിക്കാൻ എളുപ്പമാണ്. ആക്സിസ് ബാങ്കിൽ ഇത്തരത്തിൽ ക്രെഡിറ്റ് കാർഡ് ഓഫറുകൾ പലർക്കും ലഭിക്കാറുണ്ട്.

ആക്സിസ് ബാങ്കിൽ നിലവിൽ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് വീണ്ടും രണ്ടാമതോ മൂന്നാമതായി ക്രെഡിറ്റ് കാർഡുകൾ ലഭിക്കാറുണ്ട്. നിലവിലെ നിങ്ങളുടെ ക്രെഡിറ്റ് കാർഡിന് പുറമെയാണിത്. പക്ഷേ ഇത്തരത്തിൽ ക്രെഡിറ്റ് കാർഡുകൾ രണ്ടാമതായി എടുക്കുമ്പോൾ നിലവിലെ നിങ്ങളുടെ ആദ്യത്തെ ക്രെഡിറ്റ് കാർഡിന് എത്രയാണോ ലിമിറ്റ് അനുവദിച്ചിട്ടുള്ളത് അതേ ലിമിറ്റിനുള്ളിൽ ആയിരിക്കും രണ്ടാമത്തെ കാർഡും ഉൾക്കൊള്ളുക. അതായത് ക്രെഡിറ്റ് ലിമിറ്റ് കൂട്ടി കിട്ടുകയില്ല എന്നർത്ഥം.

പല ക്രെഡിറ്റ് കാർഡുകളും പലരീതിയിൽ ഓഫറുകൾ നൽകുന്നതുകൊണ്ട് ഇത്തരത്തിൽ വ്യത്യസ്തമായ രണ്ടോ മൂന്നോ കാർഡുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.പല കാറ്റഗറിയിലും പലതരത്തിലുള്ള ക്യാഷ് ബാക്കുകളും ഓഫറുകളുമാണ് ക്രെഡിറ്റ് കാർഡുകൾ സാധാരണ നൽകാറുള്ളത്.

ഒരു ലക്ഷം രൂപയാണ് നിങ്ങളുടെ ആദ്യത്തെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് എങ്കിൽ രണ്ടാമത്തെ കാർഡും ഈ ഒരു ലക്ഷം രൂപ ലിമിറ്റ് പരിധിയിൽ ആയിരിക്കും. ആക്സിസ് മൊബൈൽ ബാങ്കിംഗ് ആപ്പിൽ കാർഡ് സെക്ഷനിൽ ചെന്നാൽ ഈ രണ്ട് കാർഡുകളും കാണാൻ സാധിക്കും. മാത്രമല്ല കാർഡ് മാനേജ് ചെയ്യാനും ബിൽ പേയ്മെൻറ് ചെയ്യാനും സാധിക്കും.

പുതുതായി നിങ്ങൾക്ക് ഓഫറുകൾ വന്നിട്ടുണ്ടോ എന്നും വന്നിട്ടുണ്ടെങ്കിൽ എങ്ങനെ നേടിയെടുക്കാമെന്നും നോക്കാം. ഇതിനായി ആക്സിസ് മൊബൈൽ ബാങ്കിംഗ് ആപ്പ് ഓപ്പൺ ചെയ്യുക. വരുന്ന ആദ്യ സ്ക്രീനിൽ ഏറ്റവും താഴെ Apply Now എന്ന ഓപ്ഷൻ കാണാം.ഇതിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി അടുത്ത സ്ക്രീനിൽ ഒട്ടനവധി ഓപ്ഷനുകൾ പ്രത്യക്ഷപ്പെടും. ഇതിൽ ഏറ്റവും ആദ്യം തന്നെ ക്രെഡിറ്റ് കാർഡ്സ് എന്ന് കാണാം. ക്ലിക്ക് ചെയ്ത് proceed ചെയ്യുന്നതോടുകൂടി നിങ്ങൾക്ക് ഓഫറുകൾ നിലവിലുണ്ടെങ്കിൽ കാണാൻ സാധിക്കും. പലർക്കും മൂന്നോ നാലോ കാർഡുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വന്നിട്ടുണ്ടാകും.

തന്നിരിക്കുന്ന ഓപ്ഷനിൽ ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക. കാർഡ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഏത് ക്യാറ്റഗറിയിൽ ആണോ നിങ്ങൾ ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് അതേ വിഭാഗത്തിൽ റിവാർഡുകളും ഓഫറുകളും തരുന്ന കാർഡുകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഉദാഹരണത്തിന് പെട്രോൾ അടിക്കാനാണ് നിങ്ങൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നതെങ്കിൽ അതിന് ഒരുപാട് ഓഫറുകളും തരുന്ന കാർഡ് ഉണ്ടെങ്കിൽ അതായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇനി ഓൺലൈൻ ഷോപ്പിംഗ് ആണെങ്കിൽ അതിന് അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.

ഇത്തരത്തിൽ കാർഡ് തിരഞ്ഞെടുത്ത ശേഷം അടുത്ത സ്റ്റെപ്പിലേക്ക് കടക്കുക. നിലവിൽ നിങ്ങൾ ആക്സിസ് ബാങ്കിൽ അക്കൗണ്ട് ഉടമ ആയതിനാലും അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താവായതിനാലും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളോ ക്രെഡിറ്റ് സ്കോറോ ഒന്നും തന്നെ നൽകേണ്ടതില്ല.

അടുത്ത പേജിൽ നിങ്ങളുടെ അഡ്രസ്സ് വെരിഫൈ ചെയ്യുക തുടർന്ന് കാർഡിന് ഓർഡർ കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ഓർഡർ നൽകി കഴിഞ്ഞാൽ 7 മുതൽ 10 ദിവസത്തിനകം പുതിയ ക്രെഡിറ്റ് കാർഡ് നിങ്ങളുടെ വിലാസത്തിൽ അയച്ചുതരുന്നതാണ്.

പുതിയ കാർഡിന് അപേക്ഷ നൽകുമ്പോൾ കാർഡിന്റെ Joining, Annual Fee അറിഞ്ഞിരിക്കണം. നല്ല രീതിയിൽ കാർഡ് ഉപയോഗിക്കുന്ന ഒരാൾക്ക് ഇത്തരത്തിലുള്ള ഫീസുകൾ ഓവർകം ചെയ്യാൻ സാധിക്കും. വളരെ frequent ആയി കാർഡ് ഉപയോഗിക്കാത്ത ഒരാളാണെങ്കിൽ ഇത്തരത്തിൽ അഡീഷണൽ കാർഡുകൾ എടുക്കാതിരിക്കുന്നതാണ് നല്ലത്.

Exit mobile version