2022ലെഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ മൊബൈൽ ഫോണിലൂടെ സൗജന്യമായി എങ്ങനെ കാണാം ?
മത്സരങ്ങളുടെ ഇന്ത്യയിലെ ഡിജിറ്റൽ ടെലിവിഷൻ അവകാശം സ്വന്തമാക്കിയിരിക്കുന്നത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള Viacom18 ആണ്
നിങ്ങൾ ടെലിവിഷൻ വഴിയാണ് മത്സരങ്ങൾ കാണുന്നതെങ്കിൽ ചാനലിന്റെ പേര് സ്പോർട്സ് 18 സ്പോർട്സ് 18 എച്ച് ഡി എന്നിവയാണ്.
Tata Play CH No – 488
Airtel Digital TV CH No – 293
Dish TV CH No – 643
Videocon d2h CH No – 666
Jio tv+ CH No – 262,261(HD)
Sun Direct CH No – 505,983(HD)
മൊബൈൽ ഫോൺ വഴി മത്സരങ്ങൾ സൗജന്യമായി സ്ട്രീം ചെയ്യുന്നത് ഇവരുടെ തന്നെ ജിയോ സിനിമ എന്ന ആപ്ലിക്കേഷൻ വഴിയാണ്.
നിലവിൽ ജിയോ സിനിമ അപ്ലിക്കേഷൻ ഉപയോഗിച്ച് മത്സരങ്ങൾ കാണുന്നതിന് യാതൊരു സബ്സ്ക്രിപ്ഷൻ ചാർജ്ജും നൽകേണ്ടതില്ല.
ജിയോ സിനിമ അപ്ലിക്കേഷൻ വഴി മത്സരങ്ങൾ കാണുന്നതിന് നിങ്ങളുടെ പക്കൽ ജിയോ സിം കാർഡ് വേണമെന്ന് യാതൊരു നിർബന്ധവുമില്ല. മറ്റ് ഓപ്പറേറ്റേഴ്സിന്റെ സിം കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആപ്പിൽ ലോഗിൻ ചെയ്യാം.
ഇന്ത്യയിൽ മത്സരങ്ങളുടെ സമയക്രമം ഉച്ചയ്ക്കുശേഷം 3 30 വൈകിട്ട് 6 30 രാത്രി 9 30 പുലർച്ചെ 12 30 എന്നിവയാണ്. ചില മത്സരങ്ങൾ രാത്രി 8:30 നും സ്ട്രീം ചെയ്യുന്നുണ്ട്.
ഫുട്ബോൾ ലോകകപ്പിന്റെ സെമിഫൈനൽ നടക്കുന്നത് പുലർച്ചെ 12 30നാണ് എന്നാൽ ഫൈനൽ മത്സരം നടക്കുന്നത് രാത്രി 8:30 ന് ആയിരിക്കും.
ജിയോ സിനിമ ആപ്പിലൂടെ 5 ഭാഷകളിൽ നമുക്ക് ലോകകപ്പ് മത്സരം കമന്ററി കേൾക്കാം. മലയാളം ഇംഗ്ലീഷ് ഹിന്ദി തമിഴ് ബംഗാളി എന്നിവയാണവ.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)