പുതുതായി ആക്സിസ് ബാങ്കിൻറെ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു എൻട്രി ലെവൽ ക്രെഡിറ്റ് കാർഡ് ആണ് ആക്സിസ് ബാങ്ക് MY ZONE ക്രെഡിറ്റ് കാർഡ്.ഈ കാർഡിന്റെ Joining Fee 500+GST യും ആനുവൽ ഫീ 500+GST യുമാണ്. എങ്കിലും ഇപ്പോൾ അപേക്ഷ നൽകുന്ന ആളുകൾക്ക് ലൈഫ് ടൈം സൗജന്യമായിട്ടാണ് ഈ കാർഡ് ഇഷ്യൂ ചെയ്യുന്നത്.പരിമിതകാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫർ .
MY ZONE ക്രെഡിറ്റ് കാർഡ് വഴി പ്രധാനമായും ഓഫറുകൾ ലഭിക്കുന്നത് Swiggy, Movie Benefits, കോംപ്ലിമെൻററി ലോഞ്ച് ആക്സസ് ബെനിഫിറ്റ്,OTT Benefit എന്നിവയാണ്.
പേടിഎം ആപ്പ് വഴി മൂവി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഒരു മാസം പരമാവധി 200 രൂപ വരെ Save ചെയ്യാൻ സാധിക്കും.രണ്ടാമതായി ബുക്ക് ചെയ്യുന്ന ടിക്കറ്റ് 100% ഡിസ്കൗണ്ട് ലഭിക്കും.AXIS200 എന്ന കൂപ്പൺ കോഡാണ് ഉപയോഗിക്കേണ്ടത്.എന്നാൽ മൂവി ടിക്കറ്റ് ബുക്കിങ്ങിന് Reward പോയിന്റുകൾ ലഭിക്കുന്നതല്ല.
999 രൂപ മൂല്യം വരുന്ന Sony LIV ന്റെ പ്രീമിയം ആനുവൽ സബ്സ്ക്രിപ്ഷൻ കോംപ്ലിമെൻററി ആയി ലഭിക്കും.MY ZONE ക്രെഡിറ്റ് കാർഡ് കിട്ടിക്കഴിഞ്ഞ് ആദ്യ 30 ദിവസത്തിനകം കാർഡ് ഉപയോഗിച്ച് ഇടപാടുകൾ ചെയ്യണം. അർഹരായ ഉപഭോക്താക്കൾക്ക് എസ്എംഎസ് വഴി വൗച്ചർ ലഭിക്കും.ഒരു വർഷം MY ZONE ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിൽ ഇടപാടുകൾ ചെയ്യുകയാണെങ്കിൽ സോണി Liv ആനുവൽ സബ്സ്ക്രിപ്ഷൻ സൗജന്യമായി റിന്യൂവൽ ചെയ്യാൻ സാധിക്കും.
Swiggy വഴി ഭക്ഷണ ഓർഡറുകൾക്ക് 40% വരെ ഡിസ്കൗണ്ട് ലഭിക്കും. ഫുഡ് സെലക്ട് ചെയ്തശേഷം പെയ്മെൻറ് പേജിൽ AXIS40 എന്ന കൂപ്പൺ കോഡ് അപ്ലൈ ചെയ്യണം.ഒരു ഓർഡറിന് പരമാവധി 120 രൂപ വരെ ഇത്തരത്തിൽ ഡിസ്കൗണ്ട് ലഭിക്കും. ഓർഡർ വാല്യൂ മിനിമം 200 രൂപ ആയിരിക്കണം.ഒരു മാസത്തിൽ നാലുതവണ ഈ ഓഫർ ലഭിക്കും. Swiggy വഴി MY ZONE ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു മാസം പരമാവധി 480 രൂപ വരെ ലാഭിക്കാനാവും.
ഇന്ത്യക്ക് അകത്ത് ഒരു ക്വാർട്ടറിൽ ഒരുതവണ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് MY ZONE ക്രെഡിറ്റ് കാർഡ് നൽകുന്നുണ്ട്.ഒരു വർഷം നാല് തവണ ലോഞ്ച് MY ZONE ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സന്ദർശിക്കാം.തെരഞ്ഞെടുക്കപ്പെട്ട ലോഞ്ചുകളിൽ ആണ് ഈ സൗകര്യം ലഭിക്കുക.
MY ZONE ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചിലവഴിക്കുന്ന ഓരോ 200 രൂപയ്ക്കും 4 എഡ്ജ് റിവാർഡ് പോയിന്റുകൾ ലഭിക്കും.ഒരു എഡ്ജ് റിവാർഡ് പോയിൻറ് എന്നത് 20 പൈസക്ക് തുല്യമാണ്.ഇത്തരത്തിൽ ലഭിക്കുന്ന പോയിൻറ് ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രോഡക്ടുകൾ പർച്ചേസ് ചെയ്യാൻ സാധിക്കും.
ഷോപ്പിങ്ങിനും ഈ കാർഡിൽ റിവാർഡുകൾ ഉണ്ട് .AJIO ആപ്പ് വഴി ചെയ്യുന്ന ഷോപ്പിങ്ങിന് 600 രൂപ ഡിസ്കൗണ്ട് ലഭിക്കും.മിനിമം 2000 രൂപയുടെ ഇടപാട് ആയിരിക്കണം.ഈ ഓഫർ ലഭിക്കുന്നതിന് AXISMYZONE എന്ന കൂപ്പൺ കോഡാണ് ഉപയോഗിക്കേണ്ടത്.
ഫ്യൂവൽ ട്രാൻസാക്ഷൻ ചെയ്യുന്നവർക്ക് ഒരു ശതമാനം ഫ്യൂവൽ സർ ചാർജ് Waiver ലഭ്യമാണ്. ഒരുമാസം 400 രൂപ വരെ ഇത്തരത്തിൽ ലാഭിക്കാം. ശ്രദ്ധിക്കേണ്ട കാര്യം 400 രൂപക്കും 4000 രൂപക്കും ഇടയിലുള്ള ഇടപാടുകൾക്കാണ് ഈ നേട്ടം ലഭിക്കുക.
2500 രൂപയ്ക്ക് മുകളിൽ ചെയ്യുന്ന ഇടപാടുകൾ ഇഎംഐ ആയിട്ട് കൺവേർട്ട് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാണ്.എക്സ്ട്രാ ചാർജുകൾ ഒന്നും നൽകാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഇഎംഐ ആയിട്ട് ഇടപാടുകൾ കൺവേർട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
ആക്സിസ് ബാങ്കിൻറെ ഡൈനിങ് ഡിലൈറ്റ് പ്രോഗ്രാമിലൂടെ റസ്റ്റോറൻറ് ഓഫറുകളും MY ZONE ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് കിട്ടും.മിനിമം 1500 രൂപ ഓർഡർ വാല്യൂ ഉള്ള ഇടപാടുകൾക്ക് 15 ശതമാനം ഡിസ്കൗണ്ട് , പരമാവധി 500 രൂപ വരെ ലഭിക്കും.മാസത്തിൽ രണ്ടുതവണയായി ഈ ഓഫർ ഉപയോഗപ്പെടുത്താം.അതായത് പരമാവധി ആയിരം രൂപ വരെ സേവ് ചെയ്യാൻ സാധിക്കും എന്നർത്ഥം.തിരഞ്ഞെടുക്കപ്പെട്ട പാർട്ണർ റസ്റ്റോറന്റുകളിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാവുക.
18 വയസ്സിനും 70 വയസ്സിനും ഇടയിലുള്ള ആർക്കും MY ZONE ക്രെഡിറ്റ് കാർഡ് ന് അപേക്ഷ നൽകാം. Add-on കാർഡുകൾ 15 വയസ്സ് മുതൽ പ്രായമുള്ള ആളുകൾക്ക് ലഭ്യമാകും.
കാർഡ് എടുക്കുന്നതിന് മുമ്പ് ചാർജുകൾ അറിഞ്ഞിരിക്കണം.നിലവിൽ Joining,Annual Fee ഒന്നുമില്ല എങ്കിലും ഈ ഓഫർ കഴിഞ്ഞാൽ 500+GSTജോയിനിങ് ഫീ ആയിട്ടും 500+GST ആനുവൽ ഫീ ആയും നൽകണം.
Add-on കാർഡിന് ചാർജില്ല .
ഫിനാൻസ് ചാർജ് വരുന്നത് 3.6% ആണ് .ഒരു വർഷത്തേക്ക് ഇത് കാൽക്കുലേറ്റ് ചെയ്യുമ്പോൾ 52.86% വരും.എടിഎം വഴി ക്യാഷ് പിൻവലിക്കുന്നതിന്റെ ചാർജ്ജ് 2.5% ആണ് മിനിമം 500 രൂപ നൽകേണ്ടിവരും.Forex ചാർജ് വരുന്നത് 3.50% ആണ് .