Site icon Abdul Rasheed Mukkam

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

സ്വന്തമായി ക്രെഡിറ്റ് കാർഡ് ഉള്ള ഒരാളെ സംബന്ധിച്ചിടത്തോളം മികച്ച രീതിയിൽ ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നത് പരമപ്രധാനമാണ്. കാരണം നല്ല രീതിയിലുള്ള ക്രെഡിറ്റ് സ്കോർ ഉള്ളതുകൊണ്ടാണ് നിങ്ങൾക്ക് നിലവിൽ ഒരു ക്രെഡിറ്റ് കാർഡ് ബാങ്ക് തരികയും അത് ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കുകയും ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ പല ആളുകളും ഇത്തരത്തിൽ കിട്ടുന്ന സ്വന്തം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തന്നെ അവരുടെ ക്രെഡിറ്റ് സ്കോർ താഴ്ത്താറുണ്ട്.

ഇനി ക്രെഡിറ്റ് കാർഡ് ഇല്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം നല്ല ഒരു ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കിയെടുക്കുക എന്നതും പരമപ്രധാനമാണ്. മികച്ച രീതിയിലുള്ള ക്രെഡിറ്റ് സ്കോറോ ഹിസ്റ്ററിയോ ഇല്ലാത്ത ഒരാൾക്ക് ഏതെങ്കിലും ബാങ്കിൽ നിന്നോ ബാങ്ക് ഇതരധനകാര്യ സ്ഥാപനത്തിൽ നിന്നോ Credit Card,Loan,Buy Now Pay Later കാർഡുകളോ കിട്ടുക എന്നത് ശ്രമകരമാണ്.

APPLY FOR FLIPKART AXIS BANK CREDI CARD FREE!

ക്രെഡിറ്റ് സ്കോർ എങ്ങനെ വർദ്ധിപ്പിക്കാം എന്ന് അറിയുന്നതിന് മുമ്പ് ക്രെഡിറ്റ് കാർഡിനെ കുറിച്ചും ക്രെഡിറ്റ് സ്കോറിനെ കുറിച്ചും അടിസ്ഥാനപരമായി നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. ഇന്ത്യയിൽ പ്രധാനമായും നാല് ക്രെഡിറ്റ് ബ്യൂറോകളാണ് നമ്മുടെ ക്രെഡിറ്റ് സ്കോർ തയ്യാറാക്കുന്നത്. TransUnion CIBIL, Equifax, Experian and CRIF Highmark എന്നിവയാണവ.

ക്രെഡിറ്റ് കാർഡ് ബിൽ പേയ്‌മെന്റ് യഥാസമയത്ത് ചെയ്യാൻ CRED APP ഡൗൺലോഡ് ചെയ്യൂ.. കൂടാതെ ആയിരം രൂപയ്ക്ക് മുകളിലുള്ള ആദ്യത്തെ ബിൽ പെയ്മെൻറിന് 250 രൂപ വരെ റിവാർഡും നേടൂ! 

ഒരു ക്രെഡിറ്റ് കാർഡ് കിട്ടുന്നതിനോ അല്ലെങ്കിൽ ഒരു ലോൺ എടുക്കുന്നതിനോ ഏതെങ്കിലും ഒരു ബാങ്കിനെയോ ബാങ്ക് ഇതര ധനകാര്യ സ്ഥാപനത്തെയോ നിങ്ങൾ സമീപിച്ചാൽ കെവൈസിയുടെ ഭാഗമായി അവർ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മേൽപ്പറഞ്ഞ ക്രെഡിറ്റ് ബ്യൂറോകളിൽ ഏതെങ്കിലും ഒന്നിൽ നിന്നോ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ബ്യൂറോകളിൽ നിന്നോ ആണ് എടുക്കുന്നത്. നിലവിൽ ഏതെങ്കിലും തരത്തിൽ ക്രെഡിറ്റ് കാർഡുകളോ അല്ലെങ്കിൽ പേഴ്സണൽ ലോൺ ഒക്കെ എടുത്ത ആളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ഒരു ക്രെഡിറ്റ് ഹിസ്റ്ററി ഇത്തരത്തിൽ ഈ ബ്യൂറോകളുടെ പക്കൽ ഉണ്ടാവും. ക്രെഡിറ്റ് ഹിസ്റ്ററി തയ്യാറാക്കുന്നത് നമ്മുടെ റീപെയ്മെൻറ് ,അതുപോലെ ക്രെഡിറ്റ് ഉപയോഗം തുടങ്ങിയ ഒട്ടനവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്.

APPLY FOR ICICI BANK CREDIT CARD FREE!

ഇനി ഇതിനുമുമ്പ് യാതൊരു തരത്തിലുള്ള ലോണുകളോ ക്രെഡിറ്റ് കാർഡുകളോ ഉപയോഗിക്കാത്ത ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ക്രെഡിറ്റ് സ്കോർ അല്ലെങ്കിൽ ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടായിരിക്കാൻ സാധ്യത ഇല്ല .ഇക്കാരണത്താൽ നിങ്ങൾ പുതുതായി ഒരു ക്രെഡിറ്റ് കാർഡിനോ ലോണിനോ അപേക്ഷിക്കുന്ന സമയത്ത് അംഗീകാരം കിട്ടുന്നത് കാലതാമസം നേരിട്ടേക്കാം. ഇത്തരക്കാർക്ക് ക്രെഡിറ്റ് സ്കോർ ഇല്ലാത്തത് കാരണം ഇവർ ബാങ്കിനെ സമീപിക്കുന്ന സമയത്ത് Credit Card,Buy Now Pay Later,Loan എന്നിവ പാസായി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.

ഒരു CIBIL സ്കോർ എന്നത് നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ വിലയിരുത്തുന്ന 3 അക്ക സംഖ്യയാണ്. ഇത് മുന്നൂറിനും തൊള്ളായിരത്തിനും ഇടക്കാണ് കാൽക്കുലേറ്റ് ചെയ്യുന്നത്. നിരവധി ഘടകങ്ങൾ കണക്കിലെടുത്ത് TransUnion CIBIL ക്രെഡിറ്റ് ബ്യൂറോയാണ് ഇത് കണക്കാക്കുന്നത്.

 

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 800 മുകളിലാണെങ്കിൽ ഇത് ഏറ്റവും മികച്ച ഗണത്തിൽപ്പെട്ട ഒരു ക്രെഡിറ്റ് സ്കോർ ആണ്. ഇത്തരക്കാർക്ക് ഏതെങ്കിലും ബാങ്കിൽ നിന്ന് സാമ്പത്തിക കാര്യങ്ങൾ നേടിയെടുക്കാൻ എളുപ്പമാണ്. കാരണം ഇവരുടെ ക്രെഡിറ്റ് ഹിസ്റ്ററി ധനകാര്യ സ്ഥാപനങ്ങൾ പരിശോധിക്കുമ്പോൾ അവർക്ക് കിട്ടുന്ന ഒരു ഉറപ്പിന്മേലാണ് ഇത് എളുപ്പമായിത്തീരുന്നത്. 800 മുകളിൽ ക്രെഡിറ്റ് സ്കോർ ഉള്ള ആളുകൾ ക്രെഡിറ്റ് കാർഡ് , ലോൺ എന്നിവ എടുത്തതിനുശേഷം തിരിച്ചടവിൽ വീഴ്ച വരുത്താത്ത ആളുകൾ ആയിരിക്കും. മാത്രമല്ല ഇവർ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ബാങ്ക് നിഷ്കർഷിക്കുന്ന പരിധിവിട്ട് ഉപയോഗിക്കുകയും ഇല്ല. കൃത്യമായ ഒരു സാമ്പത്തിക അച്ചടക്കം പുലർത്തുന്നതിനാൽ ഇവരുടെ ക്രെഡിറ്റ് സ്കോർ എപ്പോഴും 800 ന് മുകളിൽ ആയിരിക്കും.

740 നും 800നും ഇടക്കുള്ള ക്രെഡിറ്റ് സ്കോറുകളും മികച്ച ഗണത്തിൽ പെടുന്നവയാണ്. ഈ സ്കോർ സ്വന്തമായുള്ള ആളുകൾക്കും ക്രെഡിറ്റ് കാർഡുകൾ കിട്ടുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 700 ന് താഴെയാണെങ്കിൽ തീർച്ചയായും സ്കോർ നിങ്ങൾ ഇംപ്രൂവ് ചെയ്യേണ്ടതായിട്ടുണ്ട്.

എന്നാൽ പല ആളുകളും ഇത്തരത്തിൽ ക്രെഡിറ്റ് സ്കോറിൻറെ പ്രാധാന്യത്തെ അത്ര ഗൗനിക്കാറില്ല. ക്രെഡിറ്റ് സ്കോറിൻറെ പ്രാധാന്യം അറിയണമെങ്കിൽ എന്തെങ്കിലും വളരെ അത്യാവശ്യ കാരണങ്ങൾ കൊണ്ട് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ പേഴ്സണൽ ലോണോ എടുക്കാൻ ഒരു ധനകാര്യ സ്ഥാപനത്തെ സമീപിക്കുന്ന ആളുകളോട് ചോദിച്ചാൽ മതി. മറ്റെന്തെല്ലാം കാര്യങ്ങൾ പെർഫെക്റ്റ് ആണെങ്കിലും ക്രെഡിറ്റ് സ്കോർ ഇല്ലാത്തത് കാരണം അപേക്ഷ നിരസിക്കപ്പെടും. ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ക്രെഡിറ്റ് കാർഡ് ,പേഴ്സണൽ ലോൺ അനുവദിക്കുന്നതിന് മുമ്പ് നിങ്ങളുടെ തിരിച്ചടവ് കപ്പാസിറ്റി അറിയേണ്ടത് ആയിട്ടുണ്ട്. വളരെ ചെറിയ ക്രെഡിറ്റ് സ്കോർ ഉള്ള ആളുകൾക്ക് ഇത്തരത്തിൽ പണം അനുവദിച്ചു കൊടുത്താൽ ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം അത് ഒരു തീരാ നഷ്ടം ആയിരിക്കും. കാരണം ഇത്തരക്കാർ ക്രെഡിറ്റ് കാർഡ്, പേഴ്സണൽ ലോൺ എടുത്തതിനുശേഷം തിരിച്ചടവ് ശരിയായി കൊടുക്കാറില്ല.

നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താം?

ക്രെഡിറ്റ് കാർഡിന്റെയോ പേഴ്സണൽ ലോണിന്റെയോ തിരിച്ചടവ് കൃത്യസമയത്ത് തന്നെ നടത്തുക. ഒരു ക്രെഡിറ്റ് കാർഡ് ഹോൾഡറെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും രീതിയിൽ കാർഡ് ഉപയോഗിച്ച് പണം ചെലവഴിച്ചുകഴിഞ്ഞ് 30 ദിവസത്തിന് ശേഷമാണ് ബില്ല് വരുന്നത് വന്നതിനുശേഷം തുടർന്ന് 20 ദിവസക്കാലം പണം തിരിച്ചടക്കുന്നതിന് സമയം കിട്ടും അങ്ങനെ മൊത്തത്തിൽ 50 ദിവസത്തേക്ക് പരമാവധി നമുക്ക് ബാങ്ക് അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് ലിമിറ്റ് ഉപയോഗിച്ച് ഇടപാടുകൾ ചെയ്യാം. എന്നാൽ ബാങ്ക് നിഷ്കർഷിക്കുന്ന ഡ്യൂ ഡേറ്റിന് മുൻപായി തീർച്ചയായും നമ്മൾ തിരിച്ചടവ് നടത്താൻ ബാധ്യസ്ഥരാണ്. മികച്ച ക്രെഡിറ്റ് സ്കോർ വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരത്തിൽ തിരിച്ചടവ് തെറ്റിക്കാതെ ചെയ്യുക. ഇനി അഥവാ നിങ്ങൾ തിരിച്ചടവ് തെറ്റിച്ചാൽ ഭയങ്കരമായ ഫൈനും അതുപോലെതന്നെ പലിശയും നിങ്ങൾ കൊടുക്കേണ്ടത് ആയിട്ട് വരും മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് സ്കോർ താഴോട്ട് പോവുകയും ചെയ്യും.

അതുപോലെതന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ക്രെഡിറ്റ് ലിമിറ്റ് അറിഞ്ഞുകൊണ്ട് ഉപയോഗിക്കുക എന്നത്. നിങ്ങൾക്ക് ഒരു ക്രെഡിറ്റ് കാർഡിൽ ഒരു ലക്ഷം രൂപ ലിമിറ്റ് ഉണ്ടെങ്കിൽ ആ ലിമിറ്റിന്റെ പരമാവധി 30 ശതമാനം വരെ ഉപയോഗിക്കാൻ ശ്രമിക്കുക 30% കൂടുതൽ നിങ്ങൾ ഉപയോഗിച്ചാൽ അതായത് ഒരു ലക്ഷം രൂപ ലിമിറ്റുള്ള കാർഡിൽ 80,90% നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഇതും ക്രെഡിറ്റ് സ്കോറിന് ബാധിക്കുന്ന ഒരു ഘടകമാണ്. കാരണം അനുവദിക്കപ്പെട്ട ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി ഉപയോഗം ഒരിക്കലും നന്നല്ല. ഇനി എന്തെങ്കിലും കാരണങ്ങളാൽ നിങ്ങൾക്ക് ഇത്തരത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൂടുതൽ തുകയുടെ ഇടപാടുകൾ ചെയ്യണമെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് ബാങ്കുമായി ബന്ധപ്പെട്ട് ഉയർത്താൻ ശ്രമിക്കുക. ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ് കാർഡിൽ 50,000 രൂപ ചെലവഴിക്കുകയാണെങ്കിൽ അത് 50% ചെലവഴിച്ചതിന് തുല്യമാണ് ഇത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റ് ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷമായി ഉയർത്താൻ ബാങ്കിനെ സമീപിക്കുക. ബാങ്ക് ഇത് അപ്രൂവൽ തരികയും ക്രെഡിറ്റ് ലിമിറ്റ് 2 ലക്ഷം ആവുകയും ചെയ്താൽ പിന്നീട് നിങ്ങൾ അൻപതിനായിരം രൂപ ഇതേ കാർഡ് വച്ച് ചെലവഴിക്കുമ്പോൾ അത് അനുവദിക്കപ്പെട്ട ക്രെഡിറ്റ് ലിമിറ്റിന്റെ വെറും 25% മാത്രമാണ്. ഇത് ക്രെഡിറ്റ് സ്കോർ ഉയരുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരേസമയം പല ബാങ്കുകളിൽ ക്രെഡിറ്റ് കാർഡുകൾക്കോ അല്ലെങ്കിൽ ലോണിനോ ഒരുമിച്ച് അപേക്ഷ നൽകാതിരിക്കുക. ഇത്തരത്തിൽ നിങ്ങൾ അപേക്ഷ സമർപ്പിച്ചാൽ ഒരേസമയം ഒട്ടനവധി ധനകാര്യ സ്ഥാപനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ സ്റ്റാറ്റസ് അറിയുന്നതിനായി ക്രെഡിറ്റ് ബ്യൂറോകളിൽ ബന്ധപ്പെടും. ഇത്തരത്തിൽ വരുന്ന ഓരോ അന്വേഷണവും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ താഴുന്നതിന് കാരണമാണ്.

 

Exit mobile version