എസ്ബിഐ കാർഡ്സ് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിൻറ് എങ്ങനെ redeem ചെയ്യാൻ പറ്റും എന്ന് നോക്കാം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ ചെയ്യുന്ന ഓരോ ഇടപാടുകൾക്കും വ്യത്യസ്ത തരത്തിലുള്ള റിവാർഡുകൾ ലഭിക്കാറുണ്ട്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം ലഭിക്കുന്ന ക്രെഡിറ്റ് ലിമിറ്റ് മാത്രമല്ല അതോടൊപ്പം തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ലഭിക്കുന്ന റിവാർഡ് പോയിൻറ്കൾ കൂടിയാണ്. ഇത്തരം റിവാർഡ് പോയിന്റുകൾ കൊണ്ട് പലതരത്തിലുള്ള ഉപയോഗങ്ങളുണ്ട്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെയ്യുന്ന ഓരോ ഇടപാടിലൂടെയും ലഭിക്കുന്ന റിവാർഡ് പോയിന്റുകൾ ഒന്നുകിൽ നമുക്ക് ക്യാഷ് ആക്കി മാറ്റാം. ബാങ്ക് അക്കൗണ്ടിലേക്ക് ക്യാഷ് ആയിട്ട് ക്രെഡിറ്റ് ആവുകയല്ല നേരെമറിച്ച് ക്രെഡിറ്റ് കാർഡിലേക്ക് തന്നെ ക്രെഡിറ്റ് ആവുകയാണ് ചെയ്യുക. അതായത് നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എന്തെങ്കിലും സാധനം വാങ്ങിയാൽ ബില്ല് വന്നശേഷം തിരിച്ചടക്കേണ്ടതുണ്ട്. ഇത്തരത്തിൽ തിരിച്ചടക്കുന്നതിന് പകരം നിലവിലുള്ള ബില്ലടക്കുന്നതിന് പര്യാപ്തമായ റിവാർഡ് പോയിന്റുകൾ ഉണ്ടെങ്കിൽ ആ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് ബില്ല് ക്ലിയർ ചെയ്യാവുന്നതാണ്. ഇനി അതല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ പല ക്രെഡിറ്റ് കാർഡുകളും ഏതെങ്കിലും ഒരു ബ്രാൻഡുമായി tie-up ആയി കൊണ്ടാണ് കാർഡുകൾ പുറത്തിറക്കാറുള്ളത്. ക്രെഡിറ്റ് കാർഡിൽ നിലവിലുള്ള റിവാർഡ് പോയിന്റുകൾ ഇത്തരത്തിലുള്ള ബ്രാൻഡുകളുടെ വൗച്ചർ ആയിട്ടും മാറ്റാൻ സാധിക്കും.
എസ്ബിഐ കാർഡിന്റെ ഒരു റിവാർഡ് പോയിൻറ് എന്ന് പറയുന്നത് 25 പൈസക്ക് തുല്യമാണ്. അതായത് നിങ്ങൾക്ക് നിലവിൽ നാല് റിവാർഡ് പോയിന്റ് ഉണ്ടെങ്കിൽ ഒരു രൂപ അല്ലെങ്കിൽ ഒരു രൂപക്ക് തുല്യമായ വൗച്ചർ ലഭിക്കും.
നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഇത്തരത്തിലുള്ള റിവാർഡുകൾ redeem ചെയ്തെടുക്കണം.ചില ക്രെഡിറ്റ് കാർഡുകളുടെ റിവാർഡ് പോയിന്റുകൾ ലൈഫ് ടൈം ആയിട്ട് ലഭിക്കുമെങ്കിലും മിക്ക ബാങ്കുകളുടെതും ഒരു സമയപരിധിക്കപ്പുറം expire ആകും . ഇത്തരത്തിൽ എക്സ്പയർ ആകുന്നതിനുമുമ്പ് റിവാർഡുകൾ redeem ചെയ്തെടുക്കുക.
എസ്ബിഐ കാർഡിന്റെ റിവാർഡ് പോയിന്റുകൾ redeem ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന എസ്ബിഐ കാർഡിന്റെ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുക.SBI Cards Customer Care – 1800 500 1290, 1860 180 1290 കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനോട് റെഡീം ചെയ്യേണ്ട റിവാർഡ് പോയിന്റിന്റെ വിവരങ്ങൾ നൽകുക. അപേക്ഷ കൊടുത്തു കഴിഞ്ഞാൽ രണ്ട് ദിവസത്തിനകം ക്രെഡിറ്റ് കാർഡിലേക്ക് ക്യാഷ് ക്രെഡിറ്റ് ആകുന്നതാണ്. എസ്ബിഐ കാർഡിൽ ഇത്തരത്തിൽ റിവാർഡുകൾ റെഡിയും ചെയ്യുന്നതിന് 99 രൂപ + GST ചാർജ് വരുന്നുണ്ട്.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)