എയർടെൽ സിംകാർഡിന്റെ ആറുമാസക്കാലത്തെ കോൾ ഹിസ്റ്ററി എങ്ങനെ വീണ്ടെടുക്കാം എന്ന് നിങ്ങൾക്കറിയാമോ ?
പലരും തങ്ങളുടെ ഫോണിൽ നിന്നും കോൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാറുണ്ട്. ഇത്തരത്തിൽ ഡിലീറ്റ് ചെയ്യപ്പെട്ട കോൾ ഹിസ്റ്ററി പൂർണമായും നമുക്ക് വീണ്ടെടുക്കാം. മാത്രമല്ല കഴിഞ്ഞ ആറുമാസത്തെ ഹിസ്റ്ററി വരെ ഇത്തരത്തിൽ വീണ്ടെടുക്കാൻ സാധിക്കും.
എയർടെലിന്റെ കസ്റ്റമർ കെയർ നമ്പറായ 121ലേക്ക് എസ്എംഎസ് അയച്ചു കൊണ്ടാണ് ഇത്തരത്തിൽ കോൾ ഹിസ്റ്ററി റിക്കവർ ചെയ്യാൻ സാധിക്കുക.ഏത് നമ്പറിന്റെ കോൾ ഹിസ്റ്ററി ആണോ നിങ്ങൾക്ക് വേണ്ടത് അതേ നമ്പറിൽ നിന്നായിരിക്കണം എസ്എംഎസ് അയക്കുന്നത്.
നിങ്ങളുടെ ഫോണിലെ എസ്എംഎസ് അപ്ലിക്കേഷൻ തുറന്നശേഷം 121 നമ്പറിലേക്ക് എസ്എംഎസ് ടൈപ്പ് ചെയ്ത് തുടങ്ങുക.
എസ്എംഎസ് ടൈപ്പ് ചെയ്യേണ്ട ഫോർമാറ്റ് ഇങ്ങനെയാണ്. EPREBILL എന്ന് വലിയ അക്ഷരത്തിൽ ടൈപ്പ് ചെയ്യുക. തുടർന്ന് സ്പേസ് ഇട്ടശേഷം ഏത് മാസത്തിലെ ബില്ലാണോ നിങ്ങൾക്ക് വേണ്ടത് ആ മാസത്തിന്റെ പേര് ടൈപ്പ് ചെയ്യുക. നിലവിലെ മാസത്തിലെ ഹിസ്റ്ററി ഇത്തരത്തിൽ എടുക്കാൻ സാധിക്കില്ല.
മാസത്തിന്റെ പേര് നൽകിയ ശേഷം സ്പേസിട്ട് നിങ്ങളുടെ മെയിൽ ഐഡി കൂടി എന്റർ ചെയ്യുക.
നിങ്ങൾ ഫെബ്രുവരിയിലാണ് ഇത്തരത്തിൽ കോൾ ഹിസ്റ്ററി നോക്കുന്നതെങ്കിൽ എസ്എംഎസ് ടൈപ്പ് ചെയ്യേണ്ട ഫോർമാറ്റ് താഴെ കൊടുക്കാം.
EPREBILL JANUARY ABDULRASHEEDMUKKAM@GMAIL.COM
ഇത്തരത്തിൽ എസ്എംഎസ് ടൈപ്പ് ചെയ്ത് 121 ലേക്ക് അയക്കുക . ഒരു മിനിറ്റിനകം തന്നെ നിങ്ങളുടെ മെയിൽ ഐഡിയിലേക്ക് കോൾ ഹിസ്റ്ററി അടങ്ങിയ പിഡിഎഫ് ഫയൽ വരുന്നതാണ്.
ഈ പിഡിഎഫ് ഫയൽ പാസ്സ്‌വേർഡ് പ്രൊട്ടക്ടഡ് ആയിരിക്കും. നിങ്ങൾ ജനിച്ച വർഷവും നിങ്ങളുടെ മൊബൈൽ നമ്പറിന്റെ അവസാന നാലക്ക നമ്പറുമാണ് പിഡിഎഫ് ഫയലിന്റെ പാസ്‌വേഡ് .
പാസ്സ്‌വേർഡ് നൽകുന്നതോടെ നിങ്ങൾക്ക് കോൾ ഹിസ്റ്ററി പൂർണമായും കാണാൻ സാധിക്കും.ഏതൊക്കെ നമ്പറിലേക്ക് എത്ര തവണ വിളിച്ചുവെന്നും എത്ര സമയം സംസാരിച്ചുവെന്നും തുടങ്ങി എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും.ഈ സൗകര്യം തീർത്തും സൗജന്യമാണ്.