എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഉടമകൾ അറിയേണ്ട പ്രധാന മാറ്റങ്ങൾ

എച്ച്ഡിഎഫ്സി ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ഉള്ള ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട മാറ്റങ്ങൾ.

2024 ജൂൺ 25 മുതൽ യു പി ഐ ഇടപാടുകൾ ചെയ്യുമ്പോൾ സാധാരണയായി വരുന്ന എസ്എംഎസ് അലർട്ടുകൾക്ക് ചില മാറ്റങ്ങളുണ്ട്.

യുപിഐ സൗകര്യം ഉപയോഗിച്ച് നിങ്ങൾ പണം അയക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും ഷോപ്പുകളിൽ മെർച്ചന്റ് ട്രാൻസാക്ഷൻ ചെയ്യുകയോ ചെയ്താൽ 100 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മാത്രമാണ് എസ്എംഎസ് നോട്ടിഫിക്കേഷൻ ഇനിമുതൽ ലഭിക്കുക.

ഇനി മറ്റാരെങ്കിലും നിങ്ങളുടെ അക്കൗണ്ടിലേക്ക് യുപിഐ മാർഗം പണം അയച്ചാൽ 500 രൂപയിൽ താഴെയുള്ള ഇടപാടുകൾക്ക് എസ്എംഎസ് നോട്ടിഫിക്കേഷൻ ലഭിക്കുകയില്ല.

ഈ മാറ്റം എസ്എംഎസ് അലർട്ടിന് മാത്രമാണ് വരുന്നത്. തുടർന്നും ഇമെയിൽ അലർട്ടുകൾ യാതൊരു തടസ്സവും ഇല്ലാതെ ലഭിക്കും.

ഇമെയിലിൽ യഥാസമയം അലർട്ട് ലഭിക്കുന്നതിന് നിങ്ങളുടെ പ്രൈമറി ഇമെയിൽ അപ്ഡേറ്റ് ചെയ്യുക
നിങ്ങളുടെ ഇമെയിൽ അഡ്രസ് അപ്ഡേറ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്ന കോൺടാക്ട് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.

Call HDFC Customer Care at 1800 258 6161
Email: support@hdfcbank.com

Abdul Rasheed Mukkam