പാൻ കാർഡ് ഇല്ലാതെ ബാങ്ക് അക്കൗണ്ട്,ക്രെഡിറ്റ് കാർഡ് എന്നിവ കിട്ടുമോ?

Can you get Bank Account and Credit Card without PAN CARD?

പാൻ കാർഡ് ഇല്ലാതെ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുന്ന ആളുകൾ ചുരുക്കമല്ല. സ്വന്തമായി ആധാർ കാർഡ് ഉള്ള ഒരു പത്ത് ആളുകളെ നിങ്ങൾ എടുത്തു കഴിഞ്ഞാൽ അതിൽ ഏഴോ എട്ടോ പേർക്ക് ആയിരിക്കും പാൻ കാർഡ് ഉണ്ടാവുക. ഇതിനുള്ള പ്രധാനപ്പെട്ട കാരണം ആധാർ കാർഡ് നമുക്ക് എത്രത്തോളം ആവശ്യകത വരുന്നോ അത്രത്തോളം പാൻ കാർഡിന്റെ കാര്യത്തിൽ ഉണ്ടാവാറില്ല.

 

 

ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ചെയ്യുന്ന സമയത്താണ് നമുക്ക് പാൻ കാർഡിന്റെ ആവശ്യകത വരാറുള്ളത്. ഉദാഹരണത്തിന് നിങ്ങൾ ഒരു ബാങ്ക് അക്കൗണ്ട് തുറക്കുകയാണെങ്കിൽ പാൻ കാർഡ് വേണം ഇത് അതുപോലെതന്നെയാണ് ഒരു ഡീമാറ്റ്/ട്രേഡിങ് അക്കൗണ്ട് തുറക്കാനും പാൻ കാർഡ് നിർബന്ധമാണ്.

 

 

 

പാൻകാർഡ് മായി ബന്ധപ്പെട്ട് അടിസ്ഥാനപരമായ കാര്യങ്ങൾ അറിഞ്ഞിരിക്കുക എന്നത് വളരെ പരമപ്രധാനമാണ്. പാൻ കാർഡ് നമുക്ക് ഇഷ്യൂ ചെയ്തു തരുന്നത് ആദായനികുതി വകുപ്പാണ്. പൗരന്മാരുടെ സാമ്പത്തിക ഇടപാട്ടിലെ സുതാര്യതയാണ് പാൻ കാർഡിലൂടെ ആദായനികുതി വകുപ്പ് ഉറപ്പാക്കുന്നത്. നികുതി വെട്ടിപ്പ്, കള്ളപ്പണം എന്നിവ തടയാൻ പാൻ കാർഡ് ആദായനികുതി വകുപ്പിനെ സഹായിക്കുന്നു. ഇത്തരം കാരണങ്ങൾ കൊണ്ടാണ് ആദായനികുതി വകുപ്പ് എല്ലാ പൗരന്മാരോടും പാൻ കാർഡ് എടുക്കണം എന്നത് നിഷ്കർഷിക്കാനുള്ള കാരണം. എന്നാൽ പല ആളുകളും പാൻ കാർഡ് എടുക്കാറില്ല എന്നതാണ് സത്യം.

നിങ്ങളുടെ ആധാർ വിവരങ്ങൾ വെച്ച് വെറും 10 മിനിറ്റ് കൊണ്ട് പാൻ കാർഡ് എടുക്കാൻ ആയിട്ട് സാധിക്കും. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഹോം പേജിൽ ചെന്നാൽ E Pan ന് അപേക്ഷിക്കാനുള്ള ഓപ്ഷൻ കാണാം. ഇത്തരത്തിൽ അപേക്ഷ സമർപ്പിച്ച് പാൻകാർഡ് സ്വന്തമാക്കുന്നതിന് യാതൊരു ഫീസും നൽകേണ്ടതില്ല. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ 10 മിനിറ്റിനകം പിഡിഎഫ് രൂപത്തിൽ പാൻ കാർഡ് ലഭിക്കുന്നതാണ്. പിഡിഎഫ് രൂപത്തിലുള്ള ഈ പാൻ കാർഡ് ഫിസിക്കൽ കാർഡ് രൂപത്തിൽ കിട്ടണമെങ്കിൽ 50 രൂപ ഫീസ് നൽകി അപേക്ഷിച്ചാൽ മതി. നിങ്ങളുടെ ആധാർ കാർഡിലെ കമ്മ്യൂണിക്കേഷൻ അഡ്രസ്സിലേക്ക് പാൻ കാർഡ് 10 -15 ദിവസത്തിനകം അയച്ചുതരുന്നതാണ്.

 

 

ഇനി സ്വന്തമായി പാൻ കാർഡിന് അപേക്ഷിക്കാൻ അറിയാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ CSC കേന്ദ്രങ്ങൾ വഴിയോ ഇതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ നൽകിയാൽ രണ്ടോ മൂന്നോ ദിവസത്തിനകം പാൻ നമ്പർ കിട്ടുന്നതാണ്. ഇത്തരത്തിൽ പാൻ കാർഡ് എടുക്കുന്നതിന് 200 രൂപ മുതൽ 300 രൂപ വരെ ചാർജ് ഈടാക്കുന്നതാണ്.

 

ഇൻകം ടാക്സി ഡിപ്പാർട്ട്മെന്റിന്റെ ഏറ്റവും പുതിയ റെഗുലേഷൻ അനുസരിച്ച് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്തിരിക്കണം. ഇനിയും ഇതുവരെക്കും ലിങ്ക് ചെയ്യാത്തവർക്ക് തുടർന്ന് ലിങ്ക് ചെയ്യുന്നതിന് ഫൈൻ അടക്കം നൽകേണ്ടതാണ്.

 

പാൻ കാർഡ് നമ്പർ ഇല്ലാതെ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കും. നേരിട്ട് ബാങ്കിൽ ചെന്നാണ് നിങ്ങൾ അക്കൗണ്ട് തുറക്കുന്നതെങ്കിൽ നിങ്ങളുടെ ആധാർ കാർഡും അതോടൊപ്പം മറ്റ് ഐഡന്റിറ്റി പ്രൂഫുകളും നൽകി അക്കൗണ്ട് തുറക്കാവുന്നതാണ്. പാൻ കാർഡ് നമ്പർ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ തുറക്കപ്പെടുന്ന അക്കൗണ്ടിലൂടെ ചെയ്യുന്ന സാമ്പത്തിക ഇടപാടിന് പലതരത്തിലുള്ള നിബന്ധനകൾ ഉണ്ടാകും. പ്രധാനമായിട്ടും വലിയ തുകയുടെ ഇടപാടുകൾ ചെയ്യാൻ സാധിക്കില്ല. സേവിങ്സ് അക്കൗണ്ടിൽ ലഭിക്കുന്ന പലിശക്ക് ടാക്സ് അടക്കേണ്ടതുണ്ട്. ഇത്തരത്തിൽ ടാക്സ് പെയ്മെൻറ് സാധ്യമാകുന്നത് അക്കൗണ്ടുമായി നമ്പർ ലിങ്ക് ചെയ്താൽ മാത്രമാണ്. അതുകൊണ്ടുതന്നെ അക്കൗണ്ടുമായി പാൻ നമ്പർ ലിങ്ക് ചെയ്യാത്ത ഒരാൾക്ക് വലിയ ഇടപാടുകൾ ഒരിക്കലും ബാങ്ക് അനുവദിക്കുന്നതല്ല. ഇനി നികുതി അടയ്ക്കേണ്ടതില്ലാത്ത ആളാണ് നിങ്ങളെങ്കിൽ ഫോം 60 സമർപ്പിക്കണം. കൃഷിയിൽ നിന്നാണ് നിങ്ങളുടെ വരുമാനം എങ്കിൽ ഫോം 61 സമർപ്പിക്കണം. ജൻധൻ അക്കൗണ്ടുകളോ BSBDA അക്കൗണ്ടുകൾ ആണ് നിങ്ങൾ തുറക്കുന്നതെങ്കിൽ ഇത് ടാക്സ് നൽകേണ്ടതില്ലാത്ത തരം അക്കൗണ്ടുകളാണ്. പക്ഷേ ഇത്തരം അക്കൗണ്ടുകളിലൂടെ വലിയ തുകയുടെ ഇടപാടുകൾ സാധ്യമാകില്ല.

 

 

ഇതോടൊപ്പം തന്നെ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം പാൻ കാർഡ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് മാത്രമല്ല വേണ്ടത്. ഒരു വാഹനം വാങ്ങുന്നതിനോ വിൽക്കുന്നതിനോ പാൻ കാർഡ് നിർബന്ധമാണ്. അതുപോലെതന്നെ 2 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഗോൾഡ് പർച്ചേസിനും പാൻ കാർഡ് Demat അക്കൗണ്ട് തുറക്കുന്നതിനും പാൻ നമ്പർ വേണം.ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും ക്രെഡിറ്റ് കാർഡുകൾ പേഴ്സണൽ ലോൺ എന്നിവയ്ക്ക് അപേക്ഷിക്കുന്നതിനും താൻ നമ്പർ ഇല്ലെങ്കിൽ സാധ്യമാകില്ല.

 

 

Abdul Rasheed Mukkam