പണ ഇടപാടുകൾ നടത്താൻ ഇന്ന് യുപി ഐ പ്ലാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ നമ്മൾ ഉപയോഗിക്കുന്ന അപ്ലിക്കേഷൻ ആണ് ഗൂഗിൾ പേ. ഗൂഗിൾ പേ ആപ്പ് വഴി യഥേഷ്ടം പണം അയക്കാനും അതുപോലെ ഇങ്ങോട്ട് സ്വീകരിക്കാനും സാധിക്കും. ചില സന്ദർഭങ്ങളിൽ Suspicious ആക്ടിവിറ്റികൾ കാരണം ഗൂഗിൾ പേ അക്കൗണ്ട് സസ്പെൻഡ് ആവാറുണ്ട്.
ഇത്തരത്തിൽ സസ്പെൻഡ് ആകാനുള്ള പ്രധാനപ്പെട്ട ഒരു കാരണം ഗൂഗിൾ പോളിസികൾക്കെതിരായി ഏതെങ്കിലും രീതിയിൽ ഇടപാടുകൾ ചെയ്യുമ്പോഴാണ് . മാത്രമല്ലഗൂഗിൾ പ്ലേ സ്റ്റോർ വഴി എന്തെങ്കിലും സബ്സ്ക്രിപ്ഷൻ എടുത്ത ശേഷം അക്കൗണ്ടിൽ മതിയായ തുക ഇല്ലാത്തത് കാരണം ഇടപാട് പലതവണയായി മുടങ്ങിയാലും അക്കൗണ്ട് സസ്പെൻഡ് ആകാറുണ്ട്.
ഇത്തരത്തിൽ നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ആയാൽ ആദ്യം ചെയ്യേണ്ടത് ഗൂഗിൾ പേ ആപ്പിൽ തന്നെ കസ്റ്റമർ സപ്പോർട്ട് ഓപ്ഷൻ കാണാം. കസ്റ്റമർ സപ്പോർട്ട് ഓപ്ഷൻ വഴി അക്കൗണ്ട് സസ്പെൻഡ് ആയ വിവരം ഗൂഗിൾ പേ കസ്റ്റമർ കെയറിൽ അറിയിക്കണം. നിങ്ങളുടെ പരാതി ലഭിച്ചു കഴിഞ്ഞാൽ 24 മണിക്കൂറിനകം നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് ഗൂഗിൾ പേ കസ്റ്റമർ കെയറിൽ നിന്നും നിങ്ങളുടെ മെയിൽ ഐഡിയിലേക്ക് കമ്മ്യൂണിക്കേഷൻ വരുന്നതാണ്.പരാതി കൊടുത്ത ശേഷം പിറ്റേദിവസം മെയിൽ ഇൻബോക്സ് പരിശോധിക്കുക.
കസ്റ്റമർ കെയറിൽ നിന്നും ലഭിച്ച മെസ്സേജിനകത്ത് ഒരു ലിങ്ക് കാണാം. ആ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പേജിലേക്ക് എത്തും. ആ പേജിൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കുക. ഗവൺമെൻറ് ഐഡി പ്രൂഫ് പ്രകാരമുള്ള നിങ്ങളുടെ പേര് ജനനത്തീയതി മറ്റു ബാക്കി വിവരങ്ങൾ നൽകുക. അതോടൊപ്പം നിങ്ങളുടെ പാൻ കാർഡിന്റെയോ ആധാർ കാർഡിന്റെയോ ഫോട്ടോ അപ്‌ലോഡ് ചെയ്യുക.എല്ലാം നൽകിയശേഷം സബ്മിറ്റ് ചെയ്യുക.
അടുത്ത 24 മണിക്കൂറിനകം നിങ്ങളുടെ അക്കൗണ്ട് പൂർവ്വ സ്ഥിതിയിലേക്ക് എത്തും.ഒരുപക്ഷേ കൂടുതൽ വിവരങ്ങൾ ആവശ്യമാണെങ്കിൽ മറ്റൊരു മെയിൽ വന്നേക്കാം.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഗൂഗിൾ അക്കൗണ്ട് സസ്പെൻഡ് ആയി കഴിഞ്ഞാൽ പലരും ഗൂഗിൾ പേ ആപ്പിലൂടെ കസ്റ്റമർ കെയറിൽ ബന്ധപ്പെടാൻ ശ്രമിക്കാറില്ല. ഇതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ഇത്തരത്തിൽ മെയിൽ വഴി സമയമെടുത്തുള്ള പരാതി പരിഹാരത്തിന് പലർക്കും താല്പര്യമില്ലാത്തതാണ് . ഇത്തരക്കാർ ചെയ്യുന്നത് അക്കൗണ്ട് സസ്പെൻഡ് ആയിക്കഴിഞ്ഞാൽ നേരെ ഇൻറർനെറ്റിൽ ഗൂഗിൾ പേ കസ്റ്റമർ കെയർ നമ്പർ തിരയുകയും ലഭിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും.
ഇത്തരക്കാരെ ലക്ഷ്യം വെച്ച് പണം തട്ടുന്ന പല വ്യാജന്മാരും ഗൂഗിൾ പേ കസ്റ്റമർ കെയർ നമ്പർ എന്ന രീതിയിൽ ഇൻറർനെറ്റിൽ നമ്പറുകൾ കൊടുക്കാറുണ്ട്. ഈ നമ്പറിൽ വിളിക്കുന്നതോടുകൂടി നിങ്ങളുടെ ഡെബിറ്റ് ക്രെഡിറ്റ് കാർഡിന്റെ നമ്പറുകൾ ഇത്തരക്കാർ കൈകലാക്കുകയും ഏതെങ്കിലും വാലറ്റ് ആപ്പുകളിലോ വെബ്സൈറ്റുകളിലോ നിങ്ങളുടെ ഡെബിറ്റ് ,ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെയ്മെൻറ് നടത്തിപ്പിക്കുകയും ചെയ്യും. ഗൂഗിൾ പേ ശരിയാക്കാനാണല്ലോ എന്നോർത്ത് പലരും OTP അടക്കം പറഞ്ഞു കൊടുക്കുകയും ചെയ്യും. പണം നഷ്ടപ്പെട്ടു കഴിഞ്ഞാൽ തിരിച്ചെടുക്കാൻ ബുദ്ധിമുട്ടായിരിക്കും.
ഗൂഗിൾ പേ അക്കൗണ്ട് സസ്പെൻഡ് ആകാതെ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇനി അഥവാ സസ്പെൻഡ് ആയാൽ ഗൂഗിൾ പേ ആപ്പിലൂടെ മാത്രം കസ്റ്റമർ കെയറുമായി ബന്ധപ്പെടാൻ ശ്രമിക്കുക.