Avoid Paying Payment dishonour fee for your Credit Card Bill Payment

പുതുതായി ക്രെഡിറ്റ് കാർഡ് എടുക്കുന്ന പലർക്കും സംഭവിക്കുന്ന ഒരു അബദ്ധമാണ് രണ്ട് തവണ പെയ്മെൻറ് ചെയ്യേണ്ട സാഹചര്യം വരിക എന്നത് . ക്രെഡിറ്റ് കാർഡ് ബില്ല രണ്ട് രീതിയിൽ നമുക്ക് pay ചെയ്യാൻ സാധിക്കും. Due ഡേറ്റിനു മുന്നേ ഒന്നുകിൽ മാനുവൽ ആയി തിരിച്ചടവ് നടത്താം. നേരിട്ട് ബാങ്കിൽ ചെന്നോ യുപിഐ ആപ്പുകൾ വഴിയോ ഓൺലൈൻ ആയോ ഒക്കെ ഇത്തരത്തിൽ പണം അടക്കാൻ സാധിക്കും.

രണ്ടാമതായി ഓട്ടോ ഡെബിറ്റ് സംവിധാനത്തിലൂടെ പണം തിരിച്ചടവ് നടത്താം.Auto ഡെബിറ്റ് എനേബിൾ ചെയ്യുന്നതോടുകൂടി തിരിച്ചടയ്ക്കേണ്ട തീയതിക്ക് മുന്നേ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ക്രെഡിറ്റ് കാർഡിലേക്ക് പണം ഡെബിറ്റ് ആകും .ക്രെഡിറ്റ് കാർഡ് ബില്ല് കൃത്യമായി ഓർത്തുവെക്കേണ്ട കാര്യമില്ല.അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ക്രെഡിറ്റ് കാർഡിന്റെ ബില്ല് തിരിച്ചടവ് ഓട്ടോമാറ്റിക്കായി നടക്കും.പലരും ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്.

പുതുതായി ക്രെഡിറ്റ് കാർഡ് എടുക്കുന്ന പലർക്കും ഓട്ടോ ഡെബിറ്റ് എനേബിൾ ചെയ്യുമ്പോൾ അബദ്ധം സംഭവിക്കാറുണ്ട്.ഓട്ടോ ഡെബിറ്റ് എനേബിൾ ചെയ്യുകയും തിരിച്ചടയ്ക്കേണ്ട Due ഡേറ്റിന് മുമ്പേ ഇവർ വീണ്ടും പണം അടക്കുകയും ചെയ്യും.
ഓട്ടോ ഡെബിറ്റ് എനേബിൾ ആയതുകൊണ്ട് പണം തിരിച്ചടയ്ക്കേണ്ട അവസാന ദിവസം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ക്രെഡിറ്റ് കാർഡിലേക്ക് രണ്ടാമതും പണം അടക്കപ്പെടും.


ഇനി അഥവാ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലെങ്കിൽ Payment dishonour fee നൽകേണ്ടിവരും. ഓട്ടോ ഡെബിറ്റ് എനേബിൾ ചെയ്യുകയും പണം തിരിച്ചടയ്ക്കേണ്ട ഡേറ്റിന് മതിയായ ബാലൻസ് അക്കൗണ്ടിൽ ഇല്ലാത്തതിനാലും ആണ് ഈ തുക നൽകേണ്ടത്.നിങ്ങളുടെ ആകെ ഡ്യൂ എമൗണ്ടിന്റെ രണ്ട് ശതമാനം ഇത്തരത്തിൽ ചാർജ് നൽകേണ്ടിവരും.പല ബാങ്കുകളും മിനിമം 500 രൂപയാണ് ഇത്തരത്തിൽ ഈടാക്കാറ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഒന്നുകിൽ ഓട്ടോ ഡെബിറ്റിലൂടെ മാത്രം ബിൽ തിരിച്ചടവ് നടത്തുക.ബില്ല് തിരിച്ചടയ്ക്കേണ്ട തീയതിക്ക് അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പുവരുത്തുക.ഇനി അതല്ലെങ്കിൽ ഓട്ടോ ഡെബിറ്റ് ഒഴിവാക്കി തിരിച്ചടയ്ക്കേണ്ട തീയതി യഥാസമയം ഓർത്ത് പണം അടയ്ക്കുക.

Abdul Rasheed Mukkam