ആക്സിസ് ബാങ്കിൻറെ ഷോപ്പിംഗ് പോർട്ടലാണ് Grab Deals.ഈ പോർട്ടൽ വഴി ഷോപ്പിംഗ് ചെയ്യുമ്പോൾ ക്യാഷ് ബാക്കിന്റെ രൂപത്തിൽ പണം സേവ് ചെയ്യാൻ സാധിക്കും.ആക്സിസ് ബാങ്കിൻറെ ക്രെഡിറ്റ് ,ഡെബിറ്റ് കാർഡുകൾ വഴി ഷോപ്പിംഗ് ചെയ്യുമ്പോഴാണ് ഈ നേട്ടം ലഭിക്കുന്നത്. Grab Deals പോർട്ടലിലേക്ക് ചെന്നാൽ ഇത്തരത്തിൽ എക്സ്ക്ലൂസീവ് ഓഫറുകളും ക്യാഷ് ബാക്കും തരുന്ന മെർച്ചൻന്റ് ലിസ്റ്റ് കാണാം.
പ്രധാനമായും മൂന്ന് തരത്തിലാണ് നമുക്ക് ആക്സിസ് ബാങ്കിൻറെ ഡെബിറ്റ് കാർഡ് വഴിയോ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴിയോ Grab Deals വഴി ഷോപ്പിംഗ് ചെയ്യുമ്പോൾ ബെനിഫിറ്റ് ലഭിക്കുന്നത്
.ആക്സിസ് ബാങ്കിൻറെ ഉപഭോക്താക്കൾക്ക് മാത്രമാണ് Grab Deals വഴി ഷോപ്പിംഗ് ചെയ്യാൻ സാധിക്കുക.
നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പർ ഉപയോഗിച്ച് Grab Deals ലേക്ക് ലോഗിൻ ചെയ്യുക. തുടർന്ന് ആക്സിസ് ബാങ്കിൻറെ ഡെബിറ്റ് കാർഡിന്റെയോ ക്രെഡിറ്റ് കാർഡിന്റെയോ അവസാന നാലക്ക നമ്പർ എന്റർ ചെയ്തു ഇടപാട് നടത്താം. ഇത്തരത്തിൽ ആക്സിസ് ബാങ്കിൻറെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് അവസാന നാലക്ക നമ്പർ എന്റർ ചെയ്തു നിങ്ങൾ ഷോപ്പിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന സൈറ്റിലേക്ക് ചെല്ലാം .
ലോഗിൻ ചെയ്യുന്ന സമയത്ത് ഏത് ഡെബിറ്റ് ക്രെഡിറ്റ് കാർഡ് നമ്പർ ആണോ നിങ്ങൾ കൊടുത്തത് അത് കാർഡ് ഉപയോഗിച്ച് വേണം ഷോപ്പിംഗ് പോർട്ടലിൽ പെയ്മെൻറ് നടത്താൻ .
ഇത്തരത്തിൽ നിങ്ങൾ ഏത് സൈറ്റിലേക്ക് ആണോ ചെല്ലുന്നത് ആ സൈറ്റിലെ നിങ്ങളുടെ ഷോപ്പിങ് കാർട്ട് empty ആയിരിക്കണം.
മാത്രമല്ല Grab Deals ൽ നിന്നും ഷോപ്പിംഗ് സൈറ്റിലേക്ക് ചെന്നാൽ യൂസർ സെഷൻ മുഴുവൻ ആകുന്നതിന് മുമ്പ് ഷോപ്പിംഗ് പൂർത്തീകരിക്കുക.
ആക്സിസ് ബാങ്കിൻറെ NRE അക്കൗണ്ട് ഉടമകൾക്ക് ഇത്തരത്തിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതല്ല.
Grab Deals വഴി സൈറ്റിലേക്ക് റീ ഡയറക്ട ആയതിനുശേഷം ഷോപ്പിംഗ് പൂർത്തീകരിക്കാതെ വിൻഡോ ക്ലോസ് ചെയ്താൽ ക്യാഷ്ബാക്ക് ലഭിക്കുന്നതല്ല. പേജിൽ കൊടുത്ത കാർഡ് വഴി പാർഷ്യൽ ആയിട്ടാണ് പെയ്മെൻറ് ചെയ്യുന്നതെങ്കിലും ക്യാഷ് ബാക്ക് ലഭിക്കുന്നതല്ല.
തെറ്റായ കാർഡ്,Mobile Number ആണ് കൊടുത്തതെങ്കിലും ക്യാഷ്ബാക്ക് ഉണ്ടായിരിക്കില്ല.
ഷോപ്പിംഗ് സൈറ്റിലേക്ക് പോകുന്നതിനു മുമ്പ് ഷോപ്പിംഗ് കാർട്ടിൽ പ്രോഡക്റ്റ് ആദ്യമേ ആഡ് ചെയ്തിട്ടുണ്ടെങ്കിലും ക്യാഷ് ബാക്ക് ലഭ്യമായിരിക്കില്ല.
ക്യാഷ് ബാക്ക് ലഭ്യമല്ലാത്ത ഇടപാടുകൾ ഇവയാണ്.
Grab Deals വഴി ലഭിക്കുന്ന ക്യാഷ് ബാക്ക് ലഭിക്കുവാൻ പരമാവധി 120 ദിവസം വരെ സമയമെടുക്കും.
ഏത് കാർഡ് ഉപയോഗിച്ചാണോ നിങ്ങൾ ഷോപ്പിംഗ് ചെയ്തത് അതേ കാർഡിലേക്ക് ആയിരിക്കും ക്യാഷ്ബാക്ക് ലഭിക്കുക.
ഇത്തരത്തിൽ ഒരു മാസം പരമാവധി ആയിരം രൂപ വരെ മാത്രമേ ക്യാഷ് ബാക്ക് ആയിട്ട് ലഭിക്കുകയുള്ളൂ.
ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്കും ഇത്തരത്തിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.
വാങ്ങിച്ച പ്രോഡക്റ്റ് റിട്ടേൺ ചെയ്യുകയാണെങ്കിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതല്ല.
120 ദിവസം കഴിഞ്ഞിട്ടും ക്യാഷ് ബാക്ക് വന്നിട്ടില്ലെങ്കിൽ അസിസ്റ്റൻസിനായി ബന്ധപ്പെടാവുന്നതാണ്.കസ്റ്റമർ സപ്പോർട്ട് ആയി താഴെക്കൊടുത്ത മാർഗ്ഗങ്ങൾ അവലംബിക്കാവുന്നതാണ്.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)