ഫെഡറൽ ബാങ്കുമായി യോജിച്ച് പ്രവർത്തിക്കുന്ന നിയോ ബാങ്കിംഗ് പ്ലാറ്റ്ഫോം ആണ് Fi Money
മിനിമം ബാലൻസ് ആവശ്യമില്ലാത്ത അക്കൗണ്ട് ആണിത്. Forex ചാർജില്ല എന്നതും ഈ ഒരു അക്കൗണ്ടിന്റെ സവിശേഷതയാണ്.
Fi Money ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏത് എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. പ്രത്യേകിച്ച് ഹിഡൻ ചാർജോ ഫീസോ നൽകേണ്ടതില്ല. നിക്ഷേപിക്കുന്ന പണം Insured ആയിരിക്കും 5 ലക്ഷം രൂപ വരെ.
നിങ്ങൾക്ക് മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ആ അക്കൗണ്ട് ബാലൻസും Fi Money ആപ്പിലൂടെ അറിയാൻ സാധിക്കും.
വെറും മൂന്നു മിനിറ്റ് കൊണ്ട് ഈ അക്കൗണ്ട് ഓൺലൈൻ ആയി തുറക്കാം.
അക്കൗണ്ട് തുറക്കുന്നതിന് Invite കിട്ടുന്ന ലിങ്ക് ആണിത്. ഈ ലിങ്ക് വഴി Fi Money Account സൗജന്യമായി അക്കൗണ്ട് തുറക്കാം. ഓൺലൈനായി അക്കൗണ്ട് തുറക്കുന്നതിന് ആധാർ കാർഡും പാൻ കാർഡും നിർബന്ധമാണ്.
Fi Money അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ ഫെഡറൽ ബാങ്കിൻറെ ഏത് ശാഖ വഴിയും പണം നിക്ഷേപിക്കാം.
മാത്രമല്ല ഫെഡറൽ ബാങ്കിന്റെ എടിഎം,സിഡിഎം സൗകര്യങ്ങൾ സൗജന്യമായി ഉപയോഗിക്കാം.
സാധാരണ ഫെഡറൽ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ കിട്ടുന്ന എല്ലാ സൗകര്യങ്ങളും Fi Money അക്കൗണ്ട് ഉടമകൾക്കും ലഭിക്കും.
അക്കൗണ്ടിൽ മിനിമം ബാലൻസ് വെക്കേണ്ടതില്ല എന്നതാണ് ഇതിൻറെ ഏറ്റവും പ്രധാന സവിശേഷത.
അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പ്രത്യേകിച്ച് ചാർജോ ഫീസോ കൊടുക്കേണ്ടതില്ല.
Fi Money അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ Google Pay,PhonePe സൗകര്യങ്ങൾ ഉടനടി ആരംഭിക്കാം. യുപിഐ ആപ്പുകളിൽ Fi Money എന്നല്ല തെരഞ്ഞെടുക്കേണ്ടത് പകരം ഫെഡറൽ ബാങ്ക് ആണ് സെലക്ട് ചെയ്യേണ്ടത്. റിസർബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസൻസോടു കൂടി പ്രവർത്തിക്കുന്ന ഏതെങ്കിലും ബാങ്കുകളുമായിട്ട് യോജിച്ചാണ് നിയോ ബാങ്കുകൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.
Fi Money അക്കൗണ്ട് തുറന്നു കഴിഞ്ഞാൽ Account ലിങ്ക് ആയിട്ടുള്ള മൊബൈൽ നമ്പർ മാറ്റുവാൻ സാധിക്കും.
പലർക്കും അക്കൗണ്ട് തുറന്ന സമയത്തുള്ള നമ്പർ ആയിരിക്കില്ല പിന്നീട് കൈവശം ഉണ്ടാവുക.
ഇത്തരക്കാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ബാങ്കിൻറെ ബ്രാഞ്ച് (Federal Bank) ഒന്നും സന്ദർശിക്കാതെ തന്നെ നമ്പർ ഓൺലൈനായി മാറ്റാം.
ഇത്തരത്തിൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇവയാണ്.
നിങ്ങളുടെ നിലവിലുള്ള ഡെബിറ്റ് കാർഡ് പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
ബ്ലോക്ക് ആയതോ ഫ്രീസായതോ ആയ ഡെബിറ്റ് കാർഡ് ആണ് നിങ്ങളുടെ പക്കൽ ഉള്ളതെങ്കിൽ നമ്പർ മാറ്റുവാൻ ശ്രമിക്കരുത്.
മാറ്റുന്നതിന് മുമ്പ് ഡെബിറ്റ് കാർഡ് കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ശരിയാക്കുക.
അടുത്തതായി ശ്രദ്ധിക്കേണ്ട ഒരു കാര്യം ഡെബിറ്റ് കാർഡ് പിൻ ഓർത്തിരിക്കുക എന്നതാണ്.
അഥവാ പിന് ഓർമ്മയില്ലെങ്കിൽ Fi Money ആപ്പ് വഴി പിൻ സെറ്റ് ചെയ്യാവുന്നതാണ്.
ഈ രണ്ടു കാര്യങ്ങളും ശരിയാണെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് Fi Money ആപ്പിൽ നിന്നും ലോഗൗട്ട് ചെയ്യുക. ശേഷം ഏത് നമ്പറാണോ പുതുതായി അക്കൗണ്ടിലേക്ക് ചേർക്കേണ്ടത് ആ നമ്പർ ഉപയോഗിച്ച് Fi Money ആപ്പിലേക്ക് ലോഗിൻ ചെയ്യുക.
തുടർന്ന് ഡെബിറ്റ് കാർഡ് പിൻ നൽകി വീഡിയോ വെരിഫിക്കേഷൻ പൂർത്തിയാക്കുക.
വീഡിയോ വെരിഫിക്കേഷൻ ചെയ്യുമ്പോൾ അത്യാവശ്യം നല്ല വ്യക്തതയുള്ള ബാക്ക്ഗ്രൗണ്ടിൽ വെച്ച് വേണം ചെയ്യാൻ.
വീഡിയോ റെക്കോർഡ് ചെയ്ത ശേഷം താഴെ screen ൽ കാണുന്ന നാലക്ക നമ്പർ ഉച്ചത്തിൽ പറയുക. തുടർന്ന് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമ്പർ അപ്ഡേഷൻ പൂർത്തിയാക്കാവുന്നതാണ്.
ഇത്തരത്തിൽ വളരെ എളുപ്പത്തിൽ മൊബൈൽ നമ്പർ Fi Money അക്കൗണ്ട് ഉപഭോക്താക്കൾക്ക് മാറ്റുവാൻ സാധിക്കും.
𝗧𝗜𝗠𝗘𝗦 𝗣𝗥𝗜𝗠𝗘 𝗠𝗘𝗠𝗕𝗘𝗥𝗦𝗛𝗜𝗣 (Sony Liv,HotStar with 300 discount)