UPI Lite Malayalam | How to activate PhonePe UPI Lite

ഇന്ത്യയിലെ ഡിജിറ്റൽ പെയ്മെൻറ് മേഖല അത്യപൂർവ്വമായ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. പ്രത്യേകിച്ച് യുപിഐ വന്നതോടുകൂടി ഈ മേഖലയിൽ വൻ കുതിച്ചുചാട്ടം തന്നെ സംഭവിച്ചു. പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും യുപിഐ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു.

നാഷണൽ പെയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ യുപിഐ സൗകര്യമാണ് യു പി ഐ Lite . ചെറിയ തുകയുടെ ഇടപാടുകൾ സാധ്യമാക്കുന്നതിന് തയ്യാറാക്കിയ ഒരു ഡിജിറ്റൽ അക്കൗണ്ട് ആണ് യുപിഐ Lite . ഈ അക്കൗണ്ടിലൂടെ ചെറിയ ഇടപാടുകൾ വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യാൻ സാധിക്കും.

യുപിഐ Lite വഴി ചെയ്യാൻ പറ്റുന്ന ഇടപാടിന്റെ പരമാവധി ലിമിറ്റ് 200 രൂപയാണ്. ഒരു ട്രാൻസാക്ഷനിൽ 2000 രൂപ വരെ യുപിഐ Lite ലേക്ക് ആഡ് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ ഒരു ദിവസം രണ്ട് തവണയായി പരമാവധി 4000 രൂപ വരെ അക്കൗണ്ടിലേക്ക് ആഡ് ചെയ്യാം. ഈ ബാലൻസ് ഉപയോഗിച്ച് ഉപഭോക്താവിന് എത്ര യുപിഐ Lite ഇടപാടുകൾ വേണമെങ്കിലും ചെയ്യാം.

യുപിഐ Lite വഴി ചെയ്യുന്ന ഇടപാടുകൾക്ക് നിങ്ങളുടെ യുപിഐ പിൻ നൽകേണ്ടതില്ല.യുപിഐ Lite വഴി ചെയ്യുന്ന ഇടപാടുകളിൽ ബാങ്ക് അക്കൗണ്ടിൽ നിന്നല്ല തുക ഡിഡക്ട് ചെയ്യുന്നത്. പകരം നേരത്തെ യുപിഐ Lite അക്കൗണ്ടിലേക്ക് ആഡ് ചെയ്ത ബാലൻസിൽ നിന്നാണ്. അതുകൊണ്ടുതന്നെ പലപ്പോഴും ചെറിയ ഇടപാടുകൾ ധാരാളമായി ചെയ്യുന്നവർക്ക് ബാങ്ക് പാസ് ബുക്കിൽ ഒരുപാട് ഇടപാടുകൾ കടന്നു കയറില്ല. ഓരോ തവണ ഇടപാടുകൾ നടക്കുമ്പോഴും ഉപഭോക്താവിന് എസ്എംഎസ് അലർട്ട് ലഭിക്കും.

വേഗത്തിലും തുടർച്ചയായും ചെറിയ തുകയുടെ ഇടപാടുകൾ ചെയ്യുന്നവർക്ക് യുപിഐ Lite സൗകര്യം വളരെ അനുഗ്രഹമാണ്. നിലവിൽ 14 ബാങ്കുകൾ ആണ് ഈ സൗകര്യം നൽകുന്നത്.

എന്നിവയാണവ.

യുപിഐ Lite അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്ന സമയത്ത് ഒരു ബാങ്ക് അക്കൗണ്ട് ഇതുമായി ലിങ്ക് ചെയ്യണം. തുടർന്നുള്ള ഇടപാടുകൾ ഈ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ചെയ്യുവാൻ സാധിക്കൂ. എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും ഇടപാട് പരാജയപ്പെട്ടാൽ റീഫണ്ട് വരുന്നതും ഇതേ അക്കൗണ്ടിലേക്ക് ആയിരിക്കും. അഥവാ ബാങ്ക് അക്കൗണ്ട് മാറ്റണമെങ്കിൽ നിലവിലുള്ള യുപിഐ Lite അക്കൗണ്ട് ക്ലോസ് ചെയ്യുക.തുടർന്ന് ഏത് ബാങ്ക് അക്കൗണ്ടാണോ നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നത് അതുമായി ലിങ്ക് ചെയ്തു വീണ്ടും യുപിഐ Lite അക്കൗണ്ട് ആരംഭിക്കുക.

Abdul Rasheed Mukkam