Credit cards that help you get into airport lounges

വിമാനയാത്രയ്ക്കിടെ എയർപോർട്ടിൽ വച്ച് ഭക്ഷണം കഴിക്കുന്നത് വളരെ ചെലവേറിയ കാര്യമാണെന്ന് എല്ലാവർക്കും അറിയാം. ഭക്ഷണസാധനങ്ങൾ പുറമേ നിന്ന് വാങ്ങുന്നതിനേക്കാൾ അധിക വില നൽകി വേണം എയർപോർട്ടിനുള്ളിൽ വെച്ച് വാങ്ങിക്കാൻ . ഇക്കാരണത്താൽ പലരും എയർപോർട്ടുകളിൽ വെച്ച് ഭക്ഷണം കഴിക്കാറില്ല എന്നതും സത്യമാണ്.

എന്നാൽ സ്വന്തമായൊരു എയർപോർട്ട് ലോഞ്ച് ആക്സസുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ സൗജന്യമായി ഭക്ഷണപാനീയങ്ങൾ കഴിക്കാം. കണക്ഷൻ ഫ്ലൈറ്റ് ഉള്ള യാത്രക്കാർക്കും എയർപോർട്ടിൽ ഒരുപാട് സമയം ഫ്ലൈറ്റിനായി കാത്തുനിൽക്കുന്നവർക്കും ലോഞ്ച് വളരെ ഉപകാരപ്രദമാണ്.

വീഡിയോ കാണാം

നിങ്ങൾ യാത്ര ചെയ്യുന്ന എയർപോർട്ടിൽ ലോഞ്ച് സൗകര്യം ഉണ്ടെന്ന് ആദ്യം ഉറപ്പുവരുത്തുക. തുടർന്ന് ലോഞ്ച് കൗണ്ടറിൽ ചെന്ന് ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചെയ്യുക. ഡൊമസ്റ്റിക് ലോഞ്ചിൽ ആണെങ്കിൽ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് നിങ്ങളുടെ കാർഡിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ കാർഡിൽ നിന്നും വെറും രണ്ട് രൂപയാണ് ലോഞ്ചിൽ പ്രവേശിക്കാൻ ഈടാക്കുക.

ലോഞ്ചിൽ കയറി കഴിഞ്ഞാൽ വിശ്രമിക്കാനും അതുപോലെ കഴിക്കാൻ ഭക്ഷണപാനീയങ്ങളും എത്ര വേണമെങ്കിലും കിട്ടും. മാത്രമല്ല സൗജന്യ ഇൻറർനെറ്റ് സൗകര്യവും മികച്ച ഇരിപ്പിടവും ലോഞ്ചിന്റെ ഭാഗമാണ്.നിങ്ങളുടെ ഇലക്ട്രോണിക് ഡിവൈസുകൾ വളരെ എളുപ്പത്തിൽ ചാർജ് ചെയ്യുവാനും സാധിക്കും.

ഇത്തരത്തിൽ ഡൊമസ്റ്റിക് ലോഞ്ചിൽ മാത്രമല്ല ഇന്റർനാഷണൽ ലോഞ്ചിലും ക്രെഡിറ്റ് കാർഡ് വഴി പ്രവേശിക്കാവുന്നതാണ്. ഇതിനായി ഇൻറർനാഷണൽ ലോഞ്ച് ആക്സിസ് ഉള്ള ക്രെഡിറ്റ് കാർഡ് വേണമെന്ന് മാത്രം. മുൻനിര ബാങ്കുകളിലെ പ്രീമിയം അക്കൗണ്ട് ഉടമകൾക്കും ക്രെഡിറ്റ് കാർഡ് ഉടമകൾക്കും എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കാറുണ്ട്.

സ്ഥിരമായി ഇന്ത്യക്ക് അകത്ത് യാത്ര ചെയ്യുന്നവർക്കും വിദേശരാജ്യങ്ങളിൽ പോകുന്നവർക്കും ഇത്തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ വളരെ ഉപകാരപ്രദമാണ്.ലോഞ്ചിൽ കയറുന്നതിനു മുമ്പ് ഫ്ലൈറ്റിന്റെ സമയം നല്ലപോലെ ഉറപ്പുവരുത്തിയ ശേഷം മാത്രം പ്രവേശിക്കുക.ഫ്ലൈറ്റ് പുറപ്പെടുന്ന സമയത്തിന്റെ അനൗൺസ്മെന്റും മറ്റും ലോഞ്ചിലേക്ക് എത്തിക്കൊള്ളണമെന്നില്ല.

Abdul Rasheed Mukkam